ഏലമ്മ, ആദ്യ ലേഡി സൂപ്പർസ്റ്റാർ
text_fieldsകോഴിക്കോട്: എഴുപതുകളിലും എൺപതിെൻറ തുടക്കത്തിലും വോളിബാൾ കോർട്ടിൽ അദ്ഭുതങ്ങൾ തീർത്ത പെൺകൊടിയായിരുന്നു കെ.സി. ഏലമ്മ. എറണാകുളത്തെ (അന്നത്തെ കോട്ടയം) നാമക്കുഴി ഗ്രാമത്തിൽനിന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ വരെയായി വളർന്ന ഏലമ്മ, ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിെൻറ വനിത ടീം മാനേജറായി കോഴിക്കോട്ടുണ്ട്. ദേശീയ വോളിയുെട ദീപശിഖ പ്രയാണം നയിക്കുന്നതും ഇവരാണ്. വിശേഷണങ്ങൾ ഏറെയാണ് ഇൗ വിരമിച്ച പൊലീസ് സൂപ്രണ്ടിന്. കേരളം 1972ൽ ജാംഷഡ്പുരിൽ ആദ്യമായി ദേശീയ വോളിയിൽ ജേതാക്കളായപ്പോൾ അമരത്തുണ്ടായിരുന്നത് ഏലമ്മയായിരുന്നു.1975ൽ അർജുന അവാർഡ് തേടിയെത്തിയപ്പോഴും അനുപമമായ നേട്ടമായി അത്. അർജുന അവാർഡ് നേടുന്ന ആദ്യ മലയാളി വനിത കായികതാരമെന്ന ബഹുമതി ഏലമ്മക്ക് സ്വന്തമാണ്.
നാമക്കുഴി ഗ്രാമത്തിൽനിന്ന് ഒരുകൂട്ടം മിടുക്കികൾ ഏലമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ വോളിബാളിെൻറ ഉന്നതിയിലേക്കാണ് ഉയർന്നത്. പി.സി ഏലിയാമ്മ, പി.കെ. ഏലിയാമ്മ, വി.വി. അന്നക്കുട്ടി, വി.െക. സാറമ്മ, വി.െക. ലീല, എം.എൻ. അമ്മിണി, പി.െഎ. ലീല എന്നീ താരങ്ങളായിരുന്നു ജാംഷഡ്പുരിൽ ദേശീയ കിരീടം ചൂടിയപ്പോൾ ഏലമ്മക്കൊപ്പം കളിച്ചത്. രക്തബന്ധമില്ലെങ്കിലും, ‘നാമക്കുഴി സിസ്റ്റേഴ്സ്’ എന്ന പേരിൽ ഇൗ കളിക്കൂട്ടം രാജ്യം മുഴുവൻ പ്രശസ്തമായിരുന്നു. കേരള പൊലീസ് ടീമും ഇൗ പെൺപടയായിരുന്നു. ഇന്ത്യ-ശ്രീലങ്ക വോളിബാൾ പരമ്പര തിരുവനന്തപുരത്തടക്കം 13 നഗരങ്ങളിൽ അരങ്ങേറിയപ്പോൾ ഏലമ്മയായിരുന്നു ക്യാപ്റ്റൻ. എട്ടാം ക്ലാസിൽ പഠിക്കുേമ്പാൾ ജൂനിയർ ഇന്ത്യൻ ടീമിൽ കളിച്ച ഏലമ്മ 87 വരെ കളത്തിലുണ്ടായിരുന്നു.
വനിത വോളിബാളിൽ കേരളത്തിെൻറ ചരിത്രം മാറ്റിയെഴുതിയതിൽ ‘നാമക്കുഴി സിസ്റ്റേഴ്സി’െൻറ പങ്ക് മഹത്തരമാണ്. ഇവരുെട പാതയാണ് ജെയ്സമ്മ മൂത്തേടനും സാലി ജോസഫുമടക്കമുള്ള താരങ്ങൾ പിന്തുടർന്നത്. വോളിബാളിലേക്ക് പെൺകുട്ടികൾ ഒഴുകിയെത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഏലമ്മ പറഞ്ഞു. അക്കാലത്ത് പെൺ വോളി അപൂർവ കാഴ്ചയായിരുന്നു. എന്നാൽ, നിലവിൽ കേരളത്തിൽ ജോലിസാധ്യത കുറവാെണന്നത് തിരിച്ചടിയാണെന്നാണ് ഏലമ്മയുടെ അഭിപ്രായം. റെയിൽവേയിലേക്കും മറ്റും പെൺകുട്ടികൾ ചേക്കേറുകയാണ്.
ദേശീയ ഗെയിംസിൽ കളിക്കാൻ റെയിൽവേ താരങ്ങളെ കേരളം കടമെടുക്കുകയാണെന്ന് വർഷങ്ങളായി കേരള ടീം െസലക്ടർ കൂടിയായ ഏലമ്മ പറഞ്ഞു. കേരള വോളിബാൾ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗമായ ഇൗ അർജുന അവാർഡ് ജേത്രി, തിരുവനന്തപുരം ജില്ല അസോസിയേഷെൻറയും തലപ്പത്തുണ്ട്. കേരള പൊലീസ് ടീമിെൻറ മാനേജറുമാണ്. േദശീയ വോളിയിൽ റെയിൽവേക്ക് മുന്നിൽ തോൽക്കുന്ന പതിവ് കേരളത്തിെൻറ വനിത ടീം ഇത്തവണ തിരുത്തുെമന്ന ഉറച്ച വിശ്വാസമാണ് ഏലമ്മക്ക്. ഒത്തിണക്കമുള്ള മികച്ച ടീമാണെന്നതും പരിചയസമ്പന്നനായ കോച്ച് സണ്ണി ജോസഫ് കൂടെയുണ്ടെന്നതും ആതിഥേയർക്ക് മുൻതൂക്കമേകും. ഒപ്പം, കോഴിക്കോെട്ട കാണികളുടെ പിന്തുണയും കൂടി ചേരുേമ്പാൾ കേരളത്തിന് ഇരട്ടക്കിരീടം നേടാനാകുെമന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.