ലിവർപൂളിൻെറ കരളുതകർത്ത സാർ
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയറിയാതെ 44 മത്സരങ്ങൾ, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് ചാമ്പ്യൻമാർ എന്നിങ്ങനെ വമ്പൻ മേൽവിലാസങ്ങളുമായി ലിവപൂൾ കുതിക്കുന്നതിനിടയിലാണ് പ്രീമിയർ ലീഗിലെ 17ാം സ്ഥാനക്കാരായ വാറ്റ്ഫോർഡിനോട് പരാജയപ്പെട്ടത്. അതും ഒന്നല്ല, എതിരില്ലാത്ത മൂന്ന് ഗോളിന്. ലിവർപൂളിൻെറ തോൽവിയാണ് പോയവാരം ഫുട്ബാൾ ലോകം ഏറ്റവും ആഘോഷിച്ചത്.
ലിവർപൂൾ ഗോൾപോസ്റ്റിേലക്ക് വാറ്റ്ഫോർഡ് മൂന്നുതവണ നിറയൊഴിച്ചതിൽ രണ്ടെണ്ണവും പിറന്നത് ഇസ്മയില സാറിൻെറ ബൂട്ടിൽ നിന്നാണ്. സെനഗലിൽ നിന്നുള്ള ഈ 22കാരനെക്കുറിച്ച് ലോകം ശ്രദ്ധിക്കുന്നത് അതോടെയാണ്. ഫ്രഞ്ച് ക്ലബ്ബായ റെന്നെസിൽ നിന്ന് ഈ വർഷമാണ് ഇസ്മയില സാർ വാറ്റ്ഫോർഡിലെത്തിയത്. സെനഗലിൻെറ ലോകകപ്പ് ടീമിൽ അംഗമായിരുന്ന സാർ ക്രൊയേഷ്യക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ ഗോളും നേടിയിരുന്നു. ലിവർപൂളിനെതിരായ മത്സരശേഷവും സാർ സന്തോഷവാനായിരുന്നില്ല. മത്സരത്തിനിടെ വീണുകിട്ടിയ അവസരം ഗോളാക്കി ഹാട്രിക് നേടാനാവാത്തതിനാലായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.