പറന്നുയർന്ന് ബ്രസീലിയൻ റോക്കറ്റ്
text_fieldsസമാറ: ബ്രസീലിയൻ കോച്ച് ടിറ്റെ ചെൽസിയുടെ അറ്റാക്കിങ് മിഡ്ഫീൽഡറായ വില്യന് അറിഞ്ഞിട്ട പേരാണ് ‘കുഞ്ഞൻ റോക്കറ്റ്’. മെക്സികോക്കെതിരായ പ്രീ ക്വാർട്ടർ മത്സരം ഇത് തെളിയിക്കുകയും ചെയ്തു. ബോക്സിെൻറ അറ്റത്തുനിന്ന് തീര്‍ത്തും അപ്രതീക്ഷിതമായി നെയ്മര്‍ വില്യന് കൊടുത്ത ബാക്ക് ഹീൽ കൈക്കലാക്കി ഞൊടിയിടയിൽ മെക്സിക്കൻ ഡിഫൻഡർ ഹ്യൂഗോ അയാളെയെ മറികടന്ന് രണ്ട് ടച്ചുകൾ കൊണ്ട് താരം ഇടതുഭാഗത്ത് നിന്നെടുത്ത ഷോട്ട് പോസ്റ്റിന് ലംബമായി മുഴുവൻ പ്രതിരോധത്തെയും കീറിമുറിച്ച് പറന്നു. നെയ്മറും ജീസസും കാലുവെച്ചാൽ പന്ത് വലഭേദിക്കും എന്ന നിലയിലായിരുന്ന ക്രോസ്. പന്തിനായി ജീസസും നെയ്മറും കൃത്യമായിത്തന്നെ ചാടി വീണു. പക്ഷേ, പന്ത് കണക്ട് ചെയ്യാനായത് നെയ്മറിന്.
റഷ്യയുടെ ബഹിരാകാശ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാന സ്ഥലങ്ങളിൽ ഒന്നായ സമാറയിൽവെച്ചായിരുന്നു ബ്രസീലിെൻറ റോക്കറ്റ്മാെൻറ ലോക ശ്രദ്ധയാകർഷിച്ച മിന്നും പ്രകടനം. 1961ൽ സോവിയറ്റ് യൂനിയെൻറ യൂറി ഗഗാറിനെ ബഹിരാകാശത്തെത്തിക്കാൻ ഉപയോഗിച്ച ‘വോസ്റ്റോക് ഒന്ന്’ നിർമിച്ചതടക്കം പല സുപ്രധാന സംഭവങ്ങൾ നടന്ന സ്ഥലമാണ് സമാറ.
നല്ല വേഗതയും ബ്രസീലിയൻ ശൈലിക്ക് േയാജിച്ച ഡ്രിബ്ലിങ് പാടവവും കൈമുതലായുള്ള താരത്തിൽനിന്നും ടീമിെൻറ മുന്നോട്ടുള്ള പ്രയാണത്തിനായി ഇനിയുമേറെ പ്രതീക്ഷിക്കുന്നുണ്ട് ടിറ്റെ. ടീമിെൻറ കോച്ചിങ് സ്റ്റാഫ് അടക്കം തന്നെ ഇൗ പേരിൽ അഭിസംബോധന ചെയ്യുന്നതിൽ താൻ ഏറെ സന്തോഷവാനാണെന്ന് വില്യൻ പറഞ്ഞു.
വലതുവശത്ത് നിന്നും ആക്രമിച്ച് കളിച്ചിരുന്ന വില്യൻ വിങ് ബാക്കായ ഫാഗ്നറെ സഹായിക്കാൻ പിറകോട്ടും ഇറങ്ങാറുണ്ടായിരുന്നു. എന്നാൽ, തന്ത്രപൂർവം മെക്സിക്കൻ മധ്യനിരക്ക് പിന്നിലായി മധ്യത്തിലേക്ക് വില്യനെ ചുവടുമാറ്റിയ ടിറ്റെയുടെ തന്ത്രമാണ് വിജയിച്ചത്. പൊതുവേ അഭിനന്ദനങ്ങൾ വളരെ കുറച്ച് മാത്രം ലഭിക്കുന്ന വില്യനെപ്പോലുള്ള കഠിനാധ്വാനിയെ മത്സര ശേഷമുള്ള വാർത്താസമ്മേളനത്തിൽ പുകഴ്ത്താനും കോച്ച് മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.