ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം: വിമർശനത്തിൽ ഖേദം പ്രകടിപ്പിച്ച് പി.ടി. ഉഷ
text_fieldsന്യൂഡൽഹി: ജന്തർ മന്തറിൽ ഗുസ്തിതാരങ്ങൾ നടത്തിയ പ്രക്ഷോഭത്തെ വിമർശിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ.
‘കഴിഞ്ഞ വർഷം നടന്ന ഗുസ്തിതാരങ്ങളുടെ സമരം വെല്ലുവിളി നിറഞ്ഞ ഘട്ടമായിരുന്നു. അത് നമുക്കൊരു അനുഭവ പാഠവുമാണ്. ഇതുസംബന്ധിച്ചുണ്ടായ വിവാദത്തിൽ ഖേദമുണ്ട്. കായികതാരങ്ങളുടെ ക്ഷേമം പരമപ്രധാനമാണ്. അവരുടെ ശബ്ദം കേൾക്കുന്നുവെന്നും ബഹുമാനിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്താൻ താൻ പ്രതിജ്ഞാബദ്ധമാണ്’’-ഉഷ പ്രതികരിച്ചു.
ലൈംഗികാതിക്രമ ആരോപണം ഉയർന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടാണ് ഒളിമ്പിക്സ്, ലോകചാമ്പ്യൻഷിപ് മെഡൽ ജേതാക്കൾ ഉൾപ്പെടെ തെരുവു സമരം നടത്തിയത്. തെരുവു സമരത്തിന് പകരം അധികൃതരെ സമീപിക്കുകയായിരുന്നു ഗുസ്തി താരങ്ങൾ വേണ്ടതെന്നായിരുന്നു ഉഷയുടെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.