Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightറോയൽസ് ലക്ഷ്യം 155

റോയൽസ് ലക്ഷ്യം 155

text_fields
bookmark_border
റോയൽസ്  ലക്ഷ്യം 155
cancel

ജ​യ്പു​ർ: ഐ.​പി.​എ​ല്ലി​ൽ ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്റ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് 155 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്ത റോ​യ​ൽ​സ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 154 ലെ​ത്തി​യ​ത്. ഓ​പ​ണ​ർ​മാ​രാ​യ കെ​യ്ൽ മ​യേ​ഴ്സ് 42 പ​ന്തി​ൽ 51ഉം ​ക്യാ​പ്റ്റ​ൻ കെ.​എ​ൽ. രാ​ഹു​ൽ 32 പ​ന്തി​ൽ 39 റ​ൺ​സും കു​റി​ച്ച് ന​ൽ​കി​യ മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഖ്നോ ഇ​ന്നി​ങ്സി​ന്റെ അ​ടി​ത്ത​റ. 20 പ​ന്തി​ൽ 29 റ​ൺ​സ് നേ​ടി​യ നി​ക്കോ​ളാ​സ് പു​രാ​ന്റെ​യും 16 പ​ന്തി​ൽ 21 റ​ൺ​സ് സ്വ​ന്ത​മാ​ക്കി​യ മാ​ർ​ക​സ് സ്റ്റോ​യ്നി​സി​ന്റെ​തു​മാ​ണ് മ​റ്റു കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ. ആ​ർ. അ​ശ്വി​ൻ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. നാ​ല് ഓ​വ​റി​ൽ 16 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ഒ​രാ​ളെ മ​ട​ക്കി​യ ട്രെൻറ് ബോ​ൾ​ട്ടും മി​ക​ച്ച ബൗ​ളി​ങ് കാ​ഴ്ച​വെ​ച്ചു. ഒ​രു ക്യാ​ച്ച് ര​ണ്ട് റ​ണ്ണൗ​ട്ടു​മാ​യി രാ​ജ​സ്ഥാ​ൻ നാ​യ​ക​ൻ സ​ഞ്ജു സാം​സ​ൺ വി​ക്ക​റ്റി​ന് പി​ന്നി​ലും തി​ള​ങ്ങി.

ഡ​ൽ​ഹി താ​ര​ങ്ങ​ളു​ടെ കി​റ്റ് മോ​ഷ​ണം പോ​യി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് താ​ര​ങ്ങ​ളു​ടെ ക്രി​ക്ക​റ്റ് കി​റ്റ് മോ​ഷ​ണം പോ​യി. ബാ​റ്റും പാ​ഡും ഉ​ൾ​പ്പെ​ടെ​യാ​ണ് കാ​ണാ​താ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കി​റ്റ് ന​ഷ്ട​മാ​യ വി​വ​രം ഡ​ൽ​ഹി താ​ര​ങ്ങ​ൾ അ​റി​ഞ്ഞ​ത്. ഡ​ൽ​ഹി താ​ര​മാ​യ യ​ഷ് ദു​ല്ലി​ന്റെ അ​ഞ്ച് ബാ​റ്റു​ക​ൾ മോ​ഷ​ണം പോ​യി. ​ഒ​രു ബാ​റ്റി​ന് മാ​ത്രം ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthan RoyalsLucknow Super Giantsscored 155IPL S success
News Summary - Rajasthan Royals scored 155 against Lucknow Super Giants in IPL S success.
Next Story