‘‘മെസ്സിയേക്കാൾ മികച്ചത് റൊണാൾഡോ എന്ന് ചിന്തിക്കുന്നവർക്ക് ഫുട്ബാൾ അറിയില്ല’’
text_fieldsആംസ്റ്റർ ഡാം: ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചത് എന്ന ചോദ്യത്തിനുളള ഉത്തരം തേടി ഫ ുട്ബാൾ ലോകം പാഞ്ഞുനടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ മെസ്സിയാണ് മികച്ചവൻ എന്നതിന് ഡച്ച് ഇതിഹ ാസം മാർക്കോ വാൻ ബാസ്റ്റണ് ഒട്ടും സംശയമില്ല. ക്രിസ്റ്റ്യാനോ മഹാനായ കളിക്കാരനാണ്. പക്ഷേ മെസ്സിയേക്കാൾ മ ികച്ചത് റൊണാൾഡോയാണെന്ന് ചിന്തിക്കുന്നവർക്ക് ഫുട്ബാളിനെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് വാൻ ബാസ്റ്റൺ പറയുന്നത്.
‘‘മെസ്സി അനുകരിക്കാനാകത്തതും ആവർത്തിക്കപ്പെടാത്തതുമായ അപൂർവ്വ ജനുസ്സാണ്. അദ്ദേഹത്തെപ്പോലൊരു കളിക്കാരൻ 50വർഷം കൂടുേമ്പാഴോ 100വർഷം കൂടുേമ്പാഴോ മാത്രമേ പിറവിയെടുക്കൂ’’. മാർക്കോ വാൻബാസ്റ്റൺ കൂട്ടിച്ചേർത്തു.
എതിർടീമിെൻറ ഗോൾപോസ്റ്റിലേക്ക് ചീറ്റപ്പുലിയെപ്പോലെ പാഞ്ഞുകയറിയിരുന്ന മാർക്കോ വാൻ ബാസ്റ്റൺ 80കളിലും 90കളിലും യൂറോപ്പിലെ മിന്നും താരമായിരുന്നു. 1988, 89, 92 വർഷങ്ങളിൽ ബാലൻ ഡി ഓറും 1992ൽ ഫിഫയുടെ ബെസ്റ്റ് െപ്ലയർ അവാർഡും വാൻബാസ്റ്റൺ സ്വന്തമാക്കിയിട്ടുണ്ട്. ഡച്ച് ഭീമൻമാരായ അജാക്സിനായി 172മത്സരങ്ങളിൽ നിന്നും 152ഗോളും ഇറ്റാലിയൻ അതികായരായ എ.സി മിലാനുവേണ്ടി 201കളികളിൽ നിന്ന് 125ഗോളുകളും നേടിയിട്ടുണ്ട്. ദേശീയ ടീമിനുവേണ്ടി 58മത്സരങ്ങളിൽ നിന്ന് 24ഗോളുകളാണ് വാൻബാസ്റ്റെൻറ പേരിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.