സ്വർണതീരത്തണഞ്ഞ് തുഴച്ചിലുകാർ
text_fieldsപനാജി: സ്വർണത്തിലേക്ക് പെൺസംഘം തുഴയെറിഞ്ഞതോടെ റോവിങ്ങിൽ കേരളത്തിന് മെഡൽ പെരുക്കം. തുഴച്ചിലിൽ അഞ്ച് ഫൈനലുകൾ നടന്ന ബുധനാഴ്ച രണ്ടിനങ്ങളിൽ സ്വർണം സ്വന്തമാക്കിയ കേരളം ഒരിനത്തിൽ വെങ്കലവും നേടി. വനിതകളുടെ കെ- ഫോർ, പെയർ ഇനങ്ങളിലാണ് സ്വർണം. ഡബ്ൾ സ്കളിലാണ് വെങ്കലം.
റോസ് മരിയ ജോഷി, വി.ജെ. അരുന്ധതി, പി.ബി. അശ്വതി, വി.എസ്. മീനാക്ഷി എന്നിവരടങ്ങിയ സംഘമാണ് കെ ഫോറിൽ സ്വർണം തുഴഞ്ഞെടുത്തത്(ആറ് മിനിറ്റ് 45.3 സെക്കൻഡ്). കഴിഞ്ഞ ഗെയിംസിനും ഇതേ ഇനത്തിൽ കേരളം സ്വർണം സ്വന്തമാക്കിയിരുന്നു. വനിതകളുടെ പെയര്‍ വിഭാഗത്തില്‍ അലീന ആന്റോ, ബി. വിജിനാമോള് എന്നിവരും സ്വർണത്തീരത്തണഞ്ഞു(ഏഴ് മിനിറ്റ് 13.9 സെക്കൻഡ്). വനിതകളുടെ ഡബ്ള്‍ സ്കള് വിഭാഗത്തില്‍ വി.പി. അശ്വനി കുമാരനും ഡി. ദേവപ്രിയയും അടങ്ങിയ ടീമിനാണ് ഓളപ്പരപ്പിലെ വെങ്കലനേട്ടം(ഏഴ് മിനിറ്റ് 11.3 സെക്കൻഡ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.