Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഷാൻ മസൂദിനും അബ്ദുല്ല...

ഷാൻ മസൂദിനും അബ്ദുല്ല ഷഫീഖിനും പിന്നാലെ സൽമാനും സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ പാകിസ്താന് കൂറ്റൻ സ്കോർ

text_fields
bookmark_border
ഷാൻ മസൂദിനും അബ്ദുല്ല ഷഫീഖിനും പിന്നാലെ സൽമാനും സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ പാകിസ്താന് കൂറ്റൻ സ്കോർ
cancel

മുൾത്താൻ: നായകൻ ഷാൻ മസൂദിനും ഓപണർ അബ്ദുല്ല ഷഫീഖിനും പിന്നാലെ സൽമാൻ ആഗയും സെഞ്ച്വറി കുറിച്ചതോടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പാകിസ്താന് കൂറ്റൻ സ്കോർ. 556 റൺസാണ് ആതിഥേയർ അടിച്ചെടുത്തത്. ആദ്യ ദിനം ഷാൻ മസൂദിന്റെയും (151), അബ്ദുല്ല ഷഫീഖിന്റെയും (102) സെഞ്ച്വറിയുടെ മികവിൽ നാലിന് 328 റൺസെന്ന നിലയിൽ കളി അവസാനിപ്പിച്ച പാകിസ്താന് വേണ്ടി രണ്ടാം ദിനം സൽമാൻ ആഗയും (104 നോട്ടൗട്ട്), സൗദ് ഷക്കീലും (82) നിലയുറപ്പിച്ചതോടെ സ്കോർ കുതിച്ചുയരുകയായിരുന്നു.

ബാബർ അസം 30 റൺസുമായി വീണ്ടും നിരാശപ്പെടുത്തിയപ്പോൾ ഓപണർ സയിം അയൂബ് (4), നസീം ഷാ (33), മുഹമ്മദ് റിസ്‍വാൻ (0), ആമിർ ജമാൽ (7), ഷഹീൻ ഷാ ​അഫ്രീദി (26), അബ്റാർ അഹ്മദ് (3) എന്നിങ്ങനെയായിരുന്നു ശേഷിച്ച ബാറ്റർമാരുടെ സംഭാവന.

ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗസ് അറ്റ്കിൻസൻ, ​ബ്രൈഡൻ കാഴ്സെ എന്നിവർ രണ്ട് വീതവും ക്രിസ് വോക്സ്, ഷുഐബ് ബഷീർ, ജോ റൂട്ട് എന്നിവർ ഓരോന്നും വിക്കറ്റ് നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan vs EnglandSalman Agha
News Summary - Salman Agha also scored century; Huge score for Pakistan against England
Next Story