സന്തോഷ് ട്രോഫി: ഒരുക്കം വിലയിരുത്തി
text_fieldsമലപ്പുറം: ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറുവരെ ജില്ലയില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂർണമെന്റിന്റെ അന്തിമ റൗണ്ട് മത്സരങ്ങളുടെ ഒരുക്കങ്ങൾ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം വിലയിരുത്തി. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍. ടീമുകള്‍ക്ക് പരിശീലനത്തിന് ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങള്‍ ഒരുക്കും. സ്റ്റേഡിയം, റോഡുകള്‍ എന്നിയുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സംഘാടക സമിതി ആവശ്യപ്പെട്ടു. എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, യു.എ. ലത്തീഫ്, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രതിനിധി കെ.പി. അനില്‍, കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, സബ് കലക്ടര്‍ ശ്രീധന്യ എസ്. സുരേഷ്, മുൻ താരങ്ങളായ യു. ഷറഫലി, ഹബീബ് റഹ്മാന്, മഞ്ചേരി നഗരസഭ അധ്യക്ഷ വി.എം. സുബൈദ, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡൻറ് വി.പി. അനില്‍, സെക്രട്ടറി അബ്ദുല്‍ മഹ്റൂഫ്, ഡി.വൈ.എസ്.പി പി.എം. പ്രദീപ്, ജില്ല ഫുട്ബാള്‍ അസോസിയേഷന് പ്രസിഡൻറ് പി. അഷ്റഫ്, സെക്രട്ടറി പി.എം. സുധീര്‍ കുമാർ, കെ. അബ്ദുല്‍ കരീം, എം. മുഹമ്മദ് സലീം, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.