സ്പോർട്സ് കൗൺസിലിനെതിരെ ഗുരുതര ആരോപണങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിരിച്ചുവിടെപ്പട്ട സംസ്ഥാന വോളിബാൾ അസോസിയേഷൻ രംഗത്ത്. ഒാരോ വർഷവും കോടികൾ ധൂർത്തടിക്കുന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ സർക്കാർ പിരിച്ചുവിടണമെന്ന് അസോസിയേഷൻ ഭാരവാഹികളായിരുന്ന ചാർളി ജേക്കബ്, പ്രഫ. നാലകത്ത് ബഷീർ, സുനിൽ സെബാസ്റ്റ്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് സ്വന്തംപേരിൽ സ്വകാര്യമായി അക്കാദമിക്ക് രൂപം നൽകി ഖജനാവിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തു. കൂടാതെ, ഒൗദ്യോഗിക പദവി ദുരുപയോഗെപ്പടുത്തി കോടിക്കണക്കിന് രൂപ സംഭാവനയായും പിരിച്ചിട്ടുണ്ട്. സ്പോർട്സ് ഹോസ്റ്റലുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ലക്ഷങ്ങൾ കടം ഉണ്ടായിരിക്കെയാണ് സ്വന്തം അക്കാദമിക്ക് 60 ലക്ഷം രൂപ സ്വയം അനുവദിച്ച് പ്രസിഡൻറ് ധൂർത്തടിച്ചത്. സ്പോർട്സ് ഹോസ്റ്റലുകളിലെ സാമ്പത്തിക ഇടപാടുകൾ അേന്വഷിക്കണം. കോച്ചുമാരുടെയും താൽക്കാലിക ജീവനക്കാരുടെയും നിയമനങ്ങളിൽ ലേലം വിളിയാണ് സ്പോർട്സ് കൗൺസിലിൽ നടക്കുന്നത്.
കേന്ദ്ര സർക്കാറിെൻറ അംഗീകാരമില്ലാത്ത നിരവധി അസോസിയേഷനുകൾക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നിരിക്കെയാണ് ദേശീയതലത്തിൽപോലും മികച്ചനിലയിൽ പ്രവർത്തിക്കുന്ന സംസ്ഥാന വോളിബാൾ അസോസിയേഷനെ അതേകാരണം പറഞ്ഞ് കൗൺസിൽ ഒഴിവാക്കിയത്. കേരളത്തിന് പുറമെ ജമ്മു-കശ്മീരിൽ മാത്രമാണ് സ്പോർട്സ് കൗൺസിലുള്ളത്. അതിനാൽ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും സ്പോർട്സ് ഡയറക്ടറേറ്റും ഒളിമ്പിക് അസോസിയേഷനും ഒത്തൊരുമിപ്പിച്ച് പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.