ഉയർച്ചതാഴ്ചകൾ സാധാരണം, സാനിയയുമായി ബന്ധം പിരിഞ്ഞിട്ടില്ലെന്നും മാലിക്
text_fieldsകറാച്ചി: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായി വിവാഹബന്ധം വേർപ്പെടുത്തുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് പാകിസ്താൻ ക്രിക്കറ്റർ ഷുഐബ് മാലിക്. അന്താരാഷ്ട്ര കായിക താരങ്ങളെന്ന നിലയിലെ തിരക്കുകൾ കാരണമാണ് കുറച്ചുകാലമായി ഒരുമിച്ചില്ലാത്തതെന്ന് അദ്ദേഹം പാക് മാധ്യമം സംഘടിപ്പിച്ച ഈദ് ഷോയിൽ പറഞ്ഞു.
പെരുന്നാളിന് ഭാര്യക്കും മകനുമൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല. വൈവാഹിക ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ സാധാരണമാണെന്ന് സമ്മതിച്ച ഷുഐബ്, അതിനർഥം ബന്ധം അവസാനിച്ചുവെന്നല്ലെന്നും വ്യക്തമാക്കി. മാസങ്ങളായി സാനിയ പങ്കുവെക്കുന്ന ചിത്രങ്ങളിൽ ഷുഐബിന്റെ സാന്നിധ്യമില്ലാത്തതും ‘‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ടുപോവുന്നു...’’ എന്നുതുടങ്ങുന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയുമാണ് ഇരുവരും വേർപിരിയുന്നുവെന്ന അഭ്യൂഹമുയർത്തിയത്. 2010ൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.