
മൂന്നുമിനിറ്റ് വൈകി; ടോക്യോ പാരാലിമ്പിക്സിൽ സ്വർണമെഡൽ നേടിയ ഉടൻ താരത്തെ അയോഗ്യനാക്കി വിവാദ നടപടി
text_fieldsടോക്യോ: മൂന്നുമിനിറ്റ് വൈകിയെത്തിയ താരത്തെ മത്സരിക്കാൻ അനുവദിക്കുകയും സ്വർണം എറിഞ്ഞുപിടിച്ചയുടൻ അയോഗ്യനാക്കുകയും ചെയ്ത് വിചിത്ര നടപടി. മലേഷ്യൻ ഷോർട് പുട് താരം സിയാദ് സുൽകിഫ്ലിക്കാണ് ടോേക്യായിൽ അത്യപൂർവ നടപടിയിൽ നിരാശനായി മടങ്ങേണ്ടിവന്നത്.
നിശ്ചിത സമയത്തിന് മൂന്നു മിനിറ്റ് വൈകിയാണ് എത്തിയതെങ്കിലും മത്സരിക്കാൻ സംഘാടകർ അനുവദിക്കുകയായിരുന്നു. എന്നാൽ, താരം സ്വർണ മെഡൽ ജേതാവായതോടെ റഫറി വിചിത്ര തീരുമാനം പ്രഖ്യാപിച്ചു. ഇറങ്ങാൻ വൈകിയത് പരിഗണിച്ച് അയോഗ്യനാക്കുകയാണെന്നായിരുന്നു അന്നേരത്തെ പ്രഖ്യാപനം. ഇതിനെതിരെ താരം നൽകിയ അപ്പീലും ബന്ധപ്പെട്ടവർ തള്ളി. 'മത്സരം അറിയിച്ചുള്ള വിളി കേട്ടില്ലെന്നായിരുന്നു താരത്തിന്‍റെ വിശദീകരണം. ബുദ്ധിപരമായ പ്രയാസങ്ങളുള്ളവർക്കായാണ് ഈ മത്സരമെന്നത് കൂടി പരിഗണിക്കുേമ്പാഴാണ് റഫറിയുടെ വിധിയിലെ വൈരുധ്യം.
സമൂഹ മാധ്യമങ്ങളിൽ ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.