വംശവെറി അവസാനിക്കണം; സമൂഹ മാധ്യമങ്ങളെ അടച്ചുപൂട്ടി കളിലോകം
text_fieldsലണ്ടൻ: പടർന്നുപിടിക്കുന്ന വംശീയ വിദ്വേഷത്തിനെതിരെ താക്കീതായി പുതിയ സമര കാഹളം മുഴക്കി കളിലോകം. ലോകത്തിെൻറ മുഴുവൻ കണ്ണും കാതുമായി മാറിയ സമൂഹ മാധ്യമങ്ങെള ദിവസങ്ങളോളം സമ്പൂർണമായി ബഹിഷ്കരിക്കുകയെന്ന ശ്രമകരമായ വെല്ലുവിളി വിജയകരമായി നടപ്പാക്കുന്ന ദൗത്യത്തിൽ ഫുട്ബാൾ, ക്രിക്കറ്റ്, ടെന്നിസ്, റഗ്ബി തുടങ്ങിയ മേഖലകളിലെ സംഘടനകളും താരങ്ങളും പങ്കാളികളാകും. വെള്ളിയാഴ്ച ആരംഭിച്ച് തുടർച്ചയായ 81 മണിക്കൂർ പൂർണമായി വിട്ടുനിൽക്കലിന് യൂറോപ്യൻ ഫുട്ബാൾ നിയന്ത്രണ സമിതിയായ യുവേഫയും മറ്റു സംഘടനകളും ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ട്.
സമര നാളുകളിൽ കായിക ലോകവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ സമ്പൂർണമായി 'അടഞ്ഞുകിടക്കും'. പുതുതായി പോസ്റ്റുകൾ ഉണ്ടാകില്ല. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമ ഭീമന്മാർ ഇക്കാര്യത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ഫുട്ബാളിൽ കറുത്ത വംശജരായ താരങ്ങളെ മൈതാനത്തെന്ന പോലെ സമൂഹ മാധ്യമങ്ങളിലും പരിഹസിക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണെന്നും അടച്ചുപൂട്ടൽ താക്കീതാകുമെന്നും യുവേഫ പ്രസിഡൻറ് അലക്സാണ്ടർ സെഫറിൻ പറഞ്ഞു.
ഇംഗ്ലണ്ടിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ഉൾപെടെ ഒട്ടുമിക്ക കായിക സംഘടനകളും ബഹിഷ്കരണത്തിെൻറ ഭാഗമാകും. ടെലിവിഷൻ ചാനലുകളായ സ്കൈ സ്പോർട്സ്, ബി.ടി സ്പോർട് തുടങ്ങിയവയും സമൂഹ മാധ്യമങ്ങൾ ഈ ദിവസങ്ങളിൽ അടച്ചുപൂട്ടും. ലൂയിസ് ഹാമിൽടൺ പോലുള്ള താരങ്ങളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.