ആഘോഷങ്ങളുടെ ക്യാപ്റ്റന്‍
text_fieldsക്യാപ്റ്റെൻറ നായികക്ക് ഇപ്പോൾ വിഷു വർണപ്പകിട്ടില്ലാത്ത ആഘോഷമാണ്. കുട്ടിക്കാലത്തെ വിഷുക്കാലങ്ങൾ കെേങ്കമമായിരുന്നു. ഫുട്ബാൾ ജീവവായുവായി കണ്ട വി.പി. സത്യനെന്ന ഫുട്ബാൾ താരത്തിെൻറ സഖിയായതോടെ ആഘോഷങ്ങൾക്കു പൊലിമ കൂടി. വല്ലപ്പോഴും മാത്രമേ അദ്ദേഹം ആഘോഷവേളകളിൽ വീട്ടിലുണ്ടാവുകയുള്ളൂ എന്നതുതന്നെ കാരണം. സത്യൻ മരണത്തിെൻറ തിരശ്ശീലയിലേക്കു മാഞ്ഞപ്പോൾ അവരുടെ ആഘോഷങ്ങൾക്ക് പൊലിമ നഷ്ടപ്പെട്ടു. തെൻറ വിഷുക്കാലങ്ങളെക്കുറിച്ച് അനിത സത്യൻ സംസാരിക്കുന്നു.
പാലേരിയിലെ അമ്മയുടെ തറവാട്ടിലെ വിഷുവാണ് മനസ്സിലെ നനവാർന്ന ഒാർമകളിലൊന്ന്. അഞ്ചാം ക്ലാസ് വരെ അവിടെയായിരുന്നു. കല്യാണം കഴിച്ചുകൊണ്ടുപോയ പെൺമക്കളൊക്കെ അന്ന് തറവാട്ടിൽ വരും. എല്ലാവരും ചേർന്നാണ് ആഘോഷം. അച്ഛനും അമ്മയും എപ്പോഴും പുറത്തായിരുന്നു. ആർമിയിലായിരുന്നതിനാൽ അച്ഛന് നാട്ടിൽ വരാൻ ലീവ് കിട്ടില്ല. മതസൗഹാര്‍ദത്തിെൻറ ആഘോഷമായിരുന്നു ഞങ്ങള്‍ക്ക് വിഷു. സദ്യക്കു പിറകെ മത്സ്യ^മാംസാദികളും ഉണ്ടാകും.
സുഹൃത്തുക്കളും അയല്‍വാസികളുമൊക്കെ അന്ന് ഭക്ഷണത്തിനുണ്ടാകും. അവരൊക്കെ ഓരോരോ സമ്മാനങ്ങളുമായാണ് വരുക. വളരെ ഇഷ്ടമുള്ള കാര്യമാണത്. അതിരാവിലെ മൂസ ഹാജി അറുത്ത ആടിെൻറ മാംസവുമായി വീട്ടിലേക്ക് വരാറുള്ളത് ഇപ്പോഴും ഒാർക്കുന്നു. അച്ഛാച്ഛെൻറ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. അവിടെ ആഘോഷങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്.
അമ്മയുടെ വീട്ടിലെ വിഷു ആഘോഷത്തില്‍ എനിക്ക് പ്രിയം സിനിമ കാണാന്‍ പോകുന്നതാണ്. സിനിമ കാണല്‍ അന്നുമിന്നും ഒരുപോലെ ഇഷ്ടം. വിഷുവിന് ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ് ഞങ്ങളെ സംബന്ധിച്ച് സിനിമ. രണ്ടു ദിവസമാണ് അന്നൊക്കെ വിഷു ആഘോഷം. അതിലൊരു ദിവസം അമ്മയുടെ തറവാട്ടിലായിരിക്കും.
ക്യാപ്റ്റെൻറ വിഷുക്കാലം
വിവാഹം കഴിഞ്ഞശേഷം സത്യേട്ടെൻറ വീട്ടില്‍ കൂടുതൽ കാലം നിന്നിട്ടില്ല. ഞങ്ങൾ ചെന്നൈയിലേക്ക് പോന്നിരുന്നു. ചെന്നൈയിലും വിഷുവിന് മിക്കപ്പോഴും സത്യേട്ടന് കൂടെയുണ്ടാകില്ല. കളിക്കളത്തില്‍ പന്തിനു പിറകെയായിരിക്കും അദ്ദേഹം. അപ്പോള്‍ നാട്ടിലെ വിഷു മിസ് ചെയ്യും.
സത്യേട്ടന് മരിക്കുന്നതിന് തലേ വര്‍ഷത്തെ വിഷു ഒരിക്കലും മറക്കില്ല. ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നാളുകളിലൊന്നായിരുന്നു അത്. അന്ന് സത്യേട്ടെൻറ അമ്മയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഗംഭീരമായി ആഘോഷിച്ചു ആ വിഷു ഞങ്ങൾ. മോളുടെ സുഹൃത്തുക്കളും അവരുടെ കുടുംബവുമൊക്കെ വീട്ടില്‍ വന്നു. സാധാരണ സത്യേട്ടനെ വീട്ടിൽ കിട്ടാത്തതാണ്. ആ വര്‍ഷത്തെ ഓണത്തിനും സത്യേട്ടൻ കൂടെയുണ്ടായിരുന്നു. അദ്ദേഹവുമൊത്തുള്ള അവസാനത്തെ ആഘോഷമായിരിക്കും അതെന്ന് അപ്പോൾ അറിയില്ലായിരുന്നു. ആഘോഷദിവസങ്ങളിലൊന്നും അദ്ദേഹം കൂടെയില്ലാത്തതിൽ എപ്പോഴും ഞാന്‍ സങ്കടപ്പെടുമായിരുന്നു. ആ വിഷുക്കാലത്ത് സങ്കടങ്ങളത്രയും മാഞ്ഞുപോയി. വളരെ അത്ഭുതമായിരുന്നു ഞങ്ങൾക്കത്. തൊട്ടടുത്ത വീടുകളിലുള്ളവരെയൊക്കെ ക്ഷണിച്ചു. നല്ല ഭക്ഷണമൊക്കെ ഒരുക്കി. തലേന്നുതന്നെ അതിെൻറ ഒരുക്കങ്ങൾ തുടങ്ങി. കളിക്കളത്തിലെ കൂട്ടുകാർ ആഘോഷ ദിവസങ്ങളിലൊന്നും വീട്ടിലേക്ക് വരാറില്ല.
ചെന്നൈ കെസ്പ (കേരള സ്പോർട്സ് പേഴ്സൻസ് അസോസിയേഷൻ) പരിപാടികളൊക്കെ നടത്തുമ്പോള്‍ പങ്കെടുക്കുമെന്ന് മാത്രം. മകൾ ആതിരയുടെ സുഹൃത്തുക്കളായിരുന്നു വീട്ടിലെ ആഘോഷങ്ങളിലെ വിരുന്നുകാർ. നമ്മുടെ നാട്ടിലെ ഭക്ഷണം അവര്‍ക്ക് വളരെയിഷ്ടമായിരുന്നു. സത്യേട്ടന് പാചകമൊന്നും അറിയില്ല. ചായയിലും ഓംലറ്റിലും ഒതുങ്ങുന്നു അദ്ദേഹത്തിെൻറ പാചകം. എന്നാല്‍, കഴിയുന്ന രീതിയിലുള്ള സഹായമൊക്കെ ചെയ്തുതരും.
സത്യേട്ടനും മോളും പടക്കം പൊട്ടിക്കുേമ്പാൾ ഞാൻ പേടിച്ചു മാറിനില്‍ക്കും. സത്യേട്ടന് പോയ ശേഷം ആഘോഷങ്ങളൊന്നുമില്ല. ഇപ്പോൾ ആഘോഷ ദിവസങ്ങളില്‍ ഞാന്‍ പഴയപോലെ അമ്മയുടെ തറവാട്ടിലേക്ക് പോകും. ഇത്തവണയും അങ്ങനെ തന്നെ. ആതിരക്ക് തിരക്കായതിനാല്‍ ഇത്തവണ നാട്ടിലേക്ക് വരുന്നില്ലെന്നാണ് പറഞ്ഞത്. അവളുടെ കല്യാണം കഴിഞ്ഞുള്ള ആദ്യവിഷുവാണ്. വളരെ കുറച്ചുകാലമേ ഞാനും സത്യേട്ടനും ഒരുമിച്ചുണ്ടായിരുന്നുള്ളൂ.
കുടുംബത്തിനൊപ്പമുള്ള ആഘോഷങ്ങളായിരുന്നു അദ്ദേഹത്തിന് എന്നുമിഷ്ടം. ഭക്ഷണം കഴിക്കാൻ പുറത്തുനിന്ന് പലരെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. കുടുംബത്തിലെ എല്ലാവര്ക്കും പ്രാധാന്യം നല്‍കിയിരുന്നു അദ്ദേഹം. എല്ലാവരോടും ഏട്ടനെേപ്പാലെ പെരുമാറി. അദ്ദേഹത്തോടൊപ്പമുള്ള നല്ല നിമിഷങ്ങളുടെ ഓര്‍മയിലാണ് ഞങ്ങളുടെ പിന്നീടുള്ള ആഘോഷങ്ങളത്രയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.