ഒളിമ്പിക്സിൽ മെഡൽ ലക്ഷ്യം -അപർണ റോയ്
text_fieldsദോഹ: ഇന്ത്യക്കായി ഒളിമ്പിക്സിൽ മെഡൽ നേടുകയാണ് തെൻറ ലക്ഷ്യമെന്ന് ദേശീയ യൂത്ത് അത്ലറ്റിക്ക് മേളയിലെ സുവർണതാരം അപർണ റോയി. 16ാം വയസിൽ ദേശീയ മീറ്റിൽ സ്വർണം നേടിയ അപർണയുടെ വാക്കുകൾ കേവലം ആത്മവിശ്വാസം കൊണ്ട് മാത്രമല്ല. ചിട്ടയായ പരിശീലനവും കഠിനപ്രയത്നവും ൈകമുതലായുള്ള ഇൗ കോഴിക്കോട്ടുകാരിയുടെ സ്വപ്നം സഫലമാകെട്ടയെന്ന് ആശംസിക്കാം, പ്രാർഥിക്കാം. കൾച്ചറൽ ഫോറം എക്സ്പാറ്റ്സ് സ്പോർട്ടീവിൽ പെങ്കടുക്കാൻ ദോഹയിൽ എത്തിയ അപർണ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുന്നു.
നാട്ടിലെ കായിക മേഖല?
കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ മുൻകാലങ്ങളിൽനിന്ന് വിപരീതമായി ഇപ്പോൾ നാട്ടിൽ സൗകര്യങ്ങളുണ്ട്. മുൻകാലങ്ങളിൽ കഴിവുണ്ടായിട്ടും നിരവധി കുട്ടികൾ കായിക മേഖലയിൽനിന്ന് പിന്തള്ളപ്പെട്ടിട്ടുണ്ട്. സ്വകാര്യ മേഖലയിലെയും മറ്റുമുള്ള സ്പോൺസർമാർ കഴിവുള്ളവരെ കണ്ടെത്തി സാമ്പത്തിക സഹായമടക്കം ഇപ്പോൾനൽകുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിന്തുണ നൽകുന്നുണ്ട്. ക്ലബുകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും പങ്ക് വലുതാണ്. കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയിലുള്ള മലബാർ സ്പോർട്സ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
അവിടുത്തെ പരിശീലനമാണ് വിജയരഹസ്യം. കായിക മികവ് നിലനിർത്താൻ അത്യധ്വാനം ചെയ്യേണ്ടി വരും. മികച്ച പരിശീലനം ഇതിനാവശ്യമാണ്. കായികരംഗം എന്നത് മെഡൽ നേടാൻ മാത്രമുള്ളതായി കാണരുത്. ആരോഗ്യമുള്ള ശരീരം തന്നെ വലിയ സമ്പത്താണ്. ഇന്ന് ചെറിയ കുട്ടികൾക്ക് പോലും അസുഖങ്ങൾ ഉണ്ടാകുന്നു. വ്യായാമം രോഗങ്ങളെ അകറ്റുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുട്ടികളെ ചെറുപ്പത്തിലേ കണ്ടെത്തി മികച്ച പരിശീലനം നൽകണം. ഇതിന് മാതാപിതാക്കളും മുൻകൈയെടുക്കണം.
കായികമേളകളുടെ സമയക്രമം കൂടുതൽ മെച്ചപ്പെടുത്തുന്നത് നന്നാകും. നിലവിൽ മേളകൾ എല്ലാം ഒരുമിച്ച് വരുന്ന സ്ഥിതിയാണ്. ചില മാസങ്ങളിൽ നിരവധി മേളകൾ ഉണ്ടാകും. പിന്നീടുള്ള ദീർഘമായ കാലയളവിൽ ചിലപ്പോൾ ഒരു മൽസരം പോലും ഇല്ലാത്ത സ്ഥിതി വരും. ഇത് മാറി എല്ലാ കാലത്തും പരിശീലനവും മൽസരങ്ങളും ഉണ്ടാവുന്ന രീതിയിൽ ക്രമീകരിക്കണം.
കായികമേഖലയിലെ തുടക്കം?
ചെറിയ ക്ലാസിൽ പഠിക്കുേമ്പാൾ തന്നെ സ്പോർട്സിൽ താൽപര്യമുണ്ടായിരുന്നു. അന്ന് കൂട്ടുകാരോടൊത്ത് കളിക്കുേമ്പാൾ അധ്യാപകരാണ് കായികമേഖലയിലേക്ക് വഴിതിരിച്ചുവിട്ടത്. മെലിഞ്ഞ ശരീര പ്രകൃതി കണ്ട് നിനക്ക് സ്പോർട്സിൽ ഭാവിയുണ്ടെന്ന് പറഞ്ഞ് ജാൻസി ടീച്ചറും ജോർജ് സാറും കൈപിടിച്ചത് ഇപ്പോഴും അപർണ ഒാർക്കുന്നുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുേമ്പാഴാണ് പരിശീലനം ശാസ്ത്രീയമാകുന്നത്. മലബാർ സ്പോർട്സ് അക്കാദമിയിലാണ് പരിശീലനം തുടങ്ങുന്നത്. വീട്ടിലും നാട്ടിലും നല്ല പിന്തുണയുണ്ട്.
സർക്കാർ സഹായം, പിന്തുണ...
സർക്കാർ, കായികതാരങ്ങൾക്ക് കൂടുതൽ പ്രോൽസാഹനം നൽകണം. വിവിധ മേളകളിൽ ഉന്നത നേട്ടം കൊയ്യുന്നവർക്ക് സർക്കാർ നൽകുന്ന സഹായം ഏറെ ഗുണകരമാണ്. മിക്കവാറും സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് കായികരംഗത്ത് വളർന്നുവരുന്നവർ. മികച്ച പരിശീലനം നൽകുകയാണെങ്കിൽ രാജ്യത്തിന് അഭിമാനമാകുന്ന നേട്ടങ്ങൾ കൊയ്യാൻ അവർക്കാകും.
വീട്,കുടുംബം?
കോഴിക്കോട് കൂടരഞ്ഞിയിലാണ് വീട്. ഒവേലിൽ റോയി, ടീന ദമ്പതികളുടെ മകളാണ്. അർജുൻ സഹോദരനാണ്. കോഴിക്കോട് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് സ്കൂളിലെ പ്ലസ് വൺ കൊമോഴ്സ് വിദ്യാർഥിനിയാണ് ഇപ്പോൾ അപർണ.
മികവ്, നേട്ടങ്ങൾ?
ഇക്കഴിഞ്ഞ പാലാ സംസ്ഥാന സ്കൂൾ സ്പോർട്സ് മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ റെക്കോർഡ് ഉടമയാണ് ഇൗ മിടുക്കി. 100 മീറ്റർ , 200 മീറ്റർ ഇനങ്ങളിൽ സ്വർണ്ണ മെഡൽ നേടി. റോഹ്ത്തക്കിൽ നടന്ന ദേശീയ സീനിയർ സ്കൂൾ മീറ്റിലും 100 മീറ്റർ ഹർഡിൽസിൽ റെക്കോർഡോടെ സ്വർണ്ണം നേടി. കഴിഞ്ഞ വർഷം ഹൈദരാബാദിൽ നടന്ന ദേശീയ യൂത്ത് അത്ലറ്റിക് മീറ്റിലും തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യൂത്ത് അത്ലറ്റിക്സ് മീറ്റിലും 100 മീറ്റിൽ ഹർഡിൽസിൽ റെക്കോർഡോടെ സ്വർണ്ണം നേടി. മേളയിലെ മികച്ച താരവുമായിരുന്നു. തുർക്കിയിൽ നടന്ന ലോക സ്കൂൾ മീറ്റിലും പങ്കെടുത്തു. ഫുട്ബാൾ താരം കൂടിയാണ്. നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നടന്ന ഫുട്ബാൾ മേളകളിൽ ഇന്ത്യക്കായി കളിച്ചു.
ഹർഡിൽസിൽ ലോ ലെവലിൽ 14.01 ആണ് അപർണയുടെ മികച്ച സമയം. ഹൈ ലെവലിൽ 14.25 ആണ് മികച്ച സമയം.
ഒളിമ്പിക്സ് നേട്ടത്തിനായുള്ള ഒാട്ടം തുടരുകയാണെന്നും പിന്തുണവേണമെന്നും പറഞ്ഞ് അപർണ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.