ടീം മാറി; എത്തിപ്പിടിക്കാനേറെ -ഛേത്രി
text_fieldsന്യൂഡൽഹി: ഒരു പതിറ്റാണ്ടിനിടെ ഏറെ ദൂരം പിന്നിട്ട ഇന്ത്യൻ ഫുട്ബാളിന് ഏഷ്യയിലെ വൻ ശക്തികൾക്കൊപ്പമെത്താൻ കടമ്പകളനവധി ഇനിയുമുണ്ടെന്ന് സൂപ്പർ താരം സുനിൽ ഛേത്രി. യഥാർഥ താരങ്ങളെ കണ്ടെത്തുന്നതിലും അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും ഇനിയും മെ ച്ചപ്പെട്ടിട്ടില്ല. താരങ്ങൾക്ക് ശരീരക്ഷമത ഉറപ്പുവരുത്താനാവശ്യമായവ ഒരുക്കുന് നതിലും വീഴ്ചകളേറെ. ഭൂഖണ്ഡത്തിലെ ആദ്യ 10ൽ എത്താൻ ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്നും വ ാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ ഛേത്രി പറഞ്ഞു.
യുവ പ്രതിഭകളുടെ സാന് നിധ്യം എത്രത്തോളമുണ്ട്?
മുൻകാലങ്ങളെ അപേക്ഷിച്ച് ഏെറ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ, മഹത്തരമെന്നു പറയാറായിട്ടില്ല. പ്രതിഭ ചെറുപ്പത്തിലേ തിരിച്ചറിയുന്നതാണ് പ്രധാനം. 11 കാരനും അവൻ മൂന്നുവർഷം കഴിഞ്ഞാലുള്ളതും തമ്മിൽ അന്തരം സ്വാഭാവികം. 14ാം വയസ്സിൽ റിക്രൂട്ട് ചെയ്യുന്നതിലേറെ അതിനും മൂന്നുവർഷം മുമ്പ് തിരിച്ചറിഞ്ഞ് പരിശീലനം നൽകാനായാൽ തീർച്ചയായും ഗുണംചെയ്യും. അതുപക്ഷേ, ഇവിടെ കൂടുതലായൊന്നും സംഭവിക്കുന്നില്ല. അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കളിച്ച അമർജിത് സിങ്ങും നരേന്ദ്ര ഗഹ്ലോട്ടും സീനിയർ ടീമിൽ ഇടംപിടിച്ചത് ശുഭോദർക്കമാണ്. ഇത് കൂടുതലായി സംഭവിക്കണം.
34ലും ഇൗ ചുറുചുറുക്ക് അത്ഭുതപ്പെടുത്തുന്നു
തന്നാലായത് രാജ്യത്തിനായി സമർപ്പിച്ച ഒരു താരമെന്ന നിലക്ക് ആദരിക്കപ്പെടാനാണ് ഇഷ്ടം. സ്വപ്നം കാണാവുന്നതിലുമപ്പുറത്തെ നേട്ടങ്ങളിലേക്ക് പന്തടിച്ചുകയറാനായിട്ടുണ്ട്. ഇത്രയേറെ ലഭിച്ചയാളെന്ന നിലക്ക് ഇനി പരമാവധി ചെയ്യലാണ് ലക്ഷ്യം. (രാജ്യത്തിനായി 111 മത്സരങ്ങൾ കളിച്ച ഛേത്രി ഇതിനകം 71 ഗോളുകൾ നേടി റെക്കോഡ് പുസ്തകത്തിലും കയറിയിട്ടുണ്ട്. രാജ്യാന്തര മത്സരങ്ങളിൽ ദേശീയ ടീമിനായി ഇതിലേറെ ഗോളുകൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം).
പുതിയ പരിശീലകനെക്കുറിച്ച്?
ഇഗോർ സ്റ്റിമാക്കിനു കീഴിൽ കളിക്കാൻ ഇഷ്ടമാണ്. അദ്ദേഹത്തിെൻറ കളിരീതി ബോധിച്ചു. വേറിട്ട ശൈലിയാണ് സ്റ്റിമാക്കിെൻറത്. ഇൻറർകോണ്ടിനൻറൽ കപ്പിൽ അതു കണ്ടതാണ്. കളി ഉണ്ടാക്കിയെടുക്കുന്നത് പിറകിൽനിന്നാകുന്നതും പാസുകൾ കൂടുതലായി ചെയ്തു കളിക്കുന്നതുമാണ് അദ്ദേഹത്തിനിഷ്ടം. അത് എെൻറയും താൽപര്യമാണ്. ഞങ്ങളുടെ ക്ലബ് അങ്ങനെയാണ് കളിക്കുന്നത്. സ്പാനിഷ് ക്ലബുകളും അതേരീതി പിന്തുടരുന്നു. കാൽപ്പന്തിനെ കുറിച്ച സ്റ്റിമാക്കിെൻറ ദർശനവും മൈതാനത്തെ അദ്ദേഹത്തിെൻറ ആഗ്രഹങ്ങളും കൃത്യമാണ്. നല്ല വിവരമുള്ളയാൾ. താരങ്ങൾക്ക് ഇഷ്ടം തോന്നുന്ന പ്രകൃതം. സഹൽ അബ്ദുസ്സമദ്, ഉദാന്ത സിങ്, അനിരുദ്ധ് ഥാപ എന്നിവർ ശരിക്കും സ്റ്റിമാക്കിനു കീഴിൽ കസറും.
ഇൻറർകോണ്ടിനൻറൽ കപ്പിലെ ആദ്യ റൗണ്ട് തോൽവി ക്ഷീണമായി?
ഞങ്ങൾക്ക് നന്നായി പ്രകടനം നടത്താനായില്ല. മികച്ച താരങ്ങൾ പലരും പരിക്കിെൻറ പിടിയിലായിരുന്നു. എന്നാലും 2022 ലോകകപ്പിനുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾ വരാനിരിക്കെ കൂടുതൽ മെച്ചപ്പെട്ട കളി പുറത്തെടുക്കേണ്ടിയിരുന്നു. യോഗ്യത മത്സരങ്ങൾക്ക് ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ് ആവേശകരമാണ്. മത്സരങ്ങൾ തുടങ്ങും മുമ്പ് കുറച്ച് സന്നാഹങ്ങൾ കളിക്കാനായാൽ എന്ന് മോഹമുണ്ട്. ആദ്യ രണ്ടു കളികളും കടുത്തതാണ്; ആദ്യം ഒമാനുമായി നാട്ടിൽവെച്ചും പിന്നീട് ഖത്തറുമായി അവരുടെ നാട്ടിലും. പരിക്കൊഴിഞ്ഞ് ശാരീരികക്ഷമത തിരിച്ചുപിടിച്ച ടീം അതിനു മുമ്പ് സജ്ജമാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.