‘ഇപ്പോൾ മനസ്സിൽ കളി മാത്രം’
text_fieldsധാക്കയിൽ നടന്ന അണ്ടർ 19 ഏഷ്യാകപ്പിൽ ശ്രീലങ്കയെ 144 റൺസിന് തകർത്ത് കിരീടം നേടിയ ഇന്ത്യൻ ടീമംഗമായ മലയാളി താരം ദേവദത്ത് പടിക്കൽ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു...
- ക്രിക്കറ്റിലേക്കുള്ള വരവ്?
ഒരു കളിയെന്ന നിലയിൽ ക്രിക്കറ്റ് കളിച്ചുതുടങ്ങിയതാണ് ഞാൻ. ൈഹദരാബാദിൽ അമ്പാട്ടി റായിഡുവിെൻറ അമ്മാവൻ നടത്തിയ ക്രിക്കറ്റ് ക്യാമ്പിൽ കുറച്ചുകാലം പോയിരുന്നു.
അദ്ദേഹമാണ് കളി കാര്യമായെടുക്കാൻ ഉപദേശിച്ചത്. അങ്ങനെ ബംഗളൂരുവിലെത്തി. പിന്നെയെല്ലാം കളിയുടെ വഴിയേ ആയി.
- ദേശീയ ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരുന്നോ?
ഇൗ വർഷം നടന്ന അണ്ടർ 19 കുച്ച് ബിഹാർ ട്രോഫി ക്രിക്കറ്റിൽ നടത്തിയ സെഞ്ച്വറി പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. കഴിഞ്ഞ രണ്ടു വർഷം കാര്യമായ സംഭാവനകളൊന്നും നൽകാനായിരുന്നില്ല. അണ്ടർ 19 ദേശീയ കുപ്പായം അണിയണമെങ്കിൽ ഇതായിരുന്നു അവസാന ചാൻസ്. അതിനാൽ കുച്ച് ബിഹാർ ട്രോഫിയിൽ പരമാവധി മികച്ച പ്രകടനത്തിന് ശ്രമിച്ചു. അതിന് ഫലവുമുണ്ടായി.
- അണ്ടർ -19 ദേശീയ ടീമിനൊപ്പമുള്ള അനുഭവം?
വലിയൊരു അവസരമായിരുന്നു ഏഷ്യാകപ്പ്. എല്ലാവർക്കും അവരുടെ പ്രതിഭ തെളിയിക്കാൻ അവസരം കിട്ടി. ആര് നന്നായി ചെയ്താലും അവർക്ക് ഉമ്മറത്തേക്ക് പോകാൻ അവസരമുണ്ട് (ദേശീയ ടീമിനെ കുറിച്ചാണ് ദേവദത്തിെൻറ വള്ളുവനാടൻ ശൈലിയിലെ ‘ഉമ്മറം’ പ്രയോഗം). എല്ലാവരും സ്ഥിരതയാർന്ന പ്രകടനമാണ് ടൂർണമെൻറിൽ കാഴ്ചവെച്ചത്.
- സീനിയർ ടീമിലേക്കുള്ള വിളി പ്രതീക്ഷിക്കുന്നുണ്ടോ?
തീർച്ചയായും. ക്രിക്കറ്റ് കളിക്കുന്ന എല്ലാവരുടെയും സ്വപ്നമാണല്ലോ ദേശീയ ടീം. എനിക്കുമതെ. അതിലേക്കുള്ള വഴിയിലാണിപ്പോൾ. പടിപടിയായി അവിടേക്കെത്തണം. എന്നാൽ, െഎ.പി.എല്ലിനെ കുറിച്ചോ ദേശീയ സീനിയർ ടീമിനെ കുറിച്ചോ ഇപ്പോൾ ആലോചിക്കുന്നേയില്ല. മനസ്സിൽ കളി മാത്രമാണ്. അടുത്തത് എന്താണോ അതേക്കുറിച്ചാണ് ആലോചന. പുതിയ സീസൺ തുടങ്ങുകയാണ്. കുറെയേറെ മത്സരങ്ങൾ മുന്നിലുണ്ട്. കിട്ടുന്ന അവസരങ്ങളെല്ലാം നന്നായി ഉപയോഗപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.