ഈ കാണികളാണ് ഞങ്ങളുടെ ശക്തി –കോപ്പല്‍
text_fieldsകൊച്ചി: കളിക്കിടയിലും കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ മിടുക്കനാണ് സ്റ്റീവ് കോപ്പല്‍. അതുകൊണ്ടുതന്നെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ റൈറ്റ് വിങ്ങറായി കത്തിനില്‍ക്കുന്ന കാലത്തും ലിവര്‍പൂള്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദം നേടുന്നത്. പരിക്കലട്ടിയ കരിയറില്‍നിന്ന് പൊടുന്നനെ ബൂട്ടഴിക്കേണ്ടിവന്നപ്പോള്‍ കളിയുടെ സമവാക്യങ്ങള്‍ കൃത്യമായി മനസ്സിലുള്ളതിനാല്‍ കോച്ചിന്‍െറ കുപ്പായത്തിലേക്ക് മാറാനും രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. ഒരു ക്രിയേറ്റിവ് മിഡ്ഫീല്‍ഡര്‍ പോലുമില്ലാത്ത ടീമിനെ തന്ത്രപരമായി വിന്യസിച്ച കോപ്പലിനും പിന്നെ അകമഴിഞ്ഞ് പിന്തുണച്ച കാണികള്‍ക്കുമുള്ളതാണ് ഈ കുതിപ്പിന്‍െറ ക്രെഡിറ്റ്.
അത്ലറ്റികോ കൊല്‍ക്കത്തക്കെതിരായ കലാശപ്പേരാട്ടത്തിനു മുമ്പായി കോപ്പല്‍ സംസാരിക്കുന്നു.
ഫൈനല്‍ പോരാട്ടത്തെ വിലയിരുത്താമോ?
ഏതു മേഖലകളിലായിരിക്കും ഇരുടീമും തമ്മില്‍ നിര്‍ണായക പോരാട്ടമൊന്നൊന്നും പറയാനാവില്ല. 11 കളിക്കാരും മത്സരത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. കൊല്‍ക്കത്ത ശക്തമായ നിരയാണ്. മികച്ച താരങ്ങളാണ് അവര്‍ക്കുള്ളത്. അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് അവര്‍ക്കെതിരെ വിജയംമാത്രം ലക്ഷ്യമിട്ടാണ് ഞങ്ങളിറങ്ങുന്നത്. ഭൂതകാലമൊന്നും ഈ മത്സരത്തെ ബാധിക്കുന്ന ഘടകമല്ല. ഞായറാഴ്ചത്തെ ഒരു കളിയാണ് പ്രധാനം.
ഹ്യൂമിനെ പൂട്ടാന്‍ പ്രത്യേക തന്ത്രങ്ങള്‍?
അദ്ദേഹം മിടുക്കനായ കളിക്കാരനാണ്. ഗോള്‍ നേടുന്നതില്‍ സ്ഥിരത കാട്ടുന്നത് അതിന് ഉദാഹരണമാണ്. ബ്ളാസ്റ്റേഴ്സിനുവേണ്ടി ആദ്യ സീസണില്‍ കളിച്ചിരുന്നപ്പോഴും ഹ്യൂം അതേറെ ആസ്വദിച്ചിരുന്നു. ഫൈനലില്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും.
കാണികളുടെ പിന്തുണയും പ്രചോദനവും?
അവരാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. അവര്‍ക്കുവേണ്ടി ഈ കിരീടം നേടണമെന്നാണ് ആഗ്രഹം. പുറത്തുനടക്കുന്നതൊന്നും മൈതാനത്തിലെ കളിയെ ബാധിക്കില്ളെന്നു പറയുമ്പോഴും ഇത്രമാത്രം ആരവങ്ങളുടെ അകമ്പടിയോടെ കളിക്കാന്‍ കഴിയുന്നത് വലിയ പ്രചോദനം പകരുമെന്നതില്‍ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.