ഇത് പഴയ ബ്രസീൽ അല്ല -–നെയ്മർ
text_fieldsകഴിഞ്ഞതെല്ലാം ബ്രസീലിന് ദുഃസ്വപ്നമായിരുന്നു. സ്വന്തം മണ്ണിലെ ലോകകപ്പിലേറ്റ തോൽവിയും റഷ്യയിലേക്ക് പുറപ്പെടുംമുമ്പ് പടനായകൻ നെയ്മറിെൻറ പരിക്കുമെല്ലാം. പുതുസ്വപ്നങ്ങൾ നെയ്ത് ബ്രസീൽ റഷ്യയിലേക്ക് പറക്കുകയാണ്. ടിറ്റെ എന്ന സൂപ്പർ കോച്ചിനു കീഴിൽ ഉയിർത്തെഴുന്നേറ്റ സ്വപ്നസംഘം. നെയ്മറിനൊപ്പം ഫിലിപ് കുടീന്യോ, ഗബ്രിയേൽ ജീസസ്, പൗളീന്യോ, മാഴ്സലോ തുടങ്ങിയ താരങ്ങളുടെ നീണ്ടനിര. യോഗ്യത റൗണ്ടിൽ ഏറെ മത്സരം ബാക്കിനിൽക്കെ റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ചതാണിവർ. ഇക്കുറി ലോകകപ്പിലെ കിരീടഫേവറിറ്റുകളിൽ മുൻനിരയിലും ബ്രസീൽ തന്നെ.
ഫ്രഞ്ച് ലീഗിനിടയിലേറ്റ പരിക്ക് മാറി നെയ്മർ ടീമിനൊപ്പം പരിശീലനം തുടങ്ങി. ആദ്യ സന്നാഹമത്സരത്തിൽ ഞായറാഴ്ച അവർ ക്രൊയേഷ്യയെ നേരിടും. അന്ന് നെയ്മറുമുണ്ടാവും ടിറ്റെയുടെ െപ്ലയിങ് ഇലവനിൽ. പരിക്ക് മാറി തിരിച്ചെത്തുന്ന നെയ്മർ ബ്രസീലും ഫ്രഞ്ച് ലീഗും ലോകകകപ്പുമെല്ലാം പങ്കുവെക്കുന്നു.
2014ൽനിന്ന് 2018ലെത്തുേമ്പാൾ നെയ്മറിലെ മാറ്റം?
അത് വിശദീകരിക്കുക അത്ര എളുപ്പമല്ല. കളിക്കാരനെന്ന നിലയിൽ ഞാൻ കൂടുതൽ പരിചയസമ്പന്നനായി. കളിയെപ്പറ്റി കൂടുതൽ ജ്ഞാനം കൈവന്നു. ഞങ്ങൾ പരാജയപ്പെട്ട ഒരു ലോകകപ്പിലാണ് എനിക്ക് പന്ത് തേട്ടണ്ടിവന്നത്. അത് വളരെ വിലയേറിയ ഒരനുഭവമാണ്. അതിനാൽ തന്നെ ഇൗ ലോകകപ്പിനായി കൂടുതൽ ഉൗർജസ്വലരായാണ് തയാറെടുപ്പ് നടത്തിയത്. ലോകകപ്പ് മത്സരങ്ങളുടെ സ്വഭാവം മനസ്സിലായതിനാൽതന്നെ വളരെ മികച്ച രീതിയിൽ ഒരുങ്ങേണ്ടതുണ്ട്. 2018 ലെത്തുേമ്പാൾ ഞാൻ കൂടുതൽ മെച്ചപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്.
ലോകകപ്പിൽ കിരീടസാധ്യത കൽപിക്കുന്നതാർക്ക്? അത്ഭുതങ്ങൾ കാണിക്കുമെന്ന് താങ്കൾക്ക് തോന്നുന്ന ടീം
നിലവിൽ ലോകത്തിലെ ഏത് ചാമ്പ്യൻഷിപ് എടുക്കുകയാണെങ്കിലും ബ്രസീൽ, ജർമനി, ഫ്രാൻസ്, സ്പെയിൻ, അർജൻറീന എന്നീ ടീമുകൾ തന്നെയാണ് ഫേവറിറ്റുകൾ. മികച്ച ടീമുമായെത്തുന്ന ബെൽജിയത്തിന് ഇത്തവണ അത്ഭുതം സൃഷ്ടിക്കാനാകുമെന്നാണ് എെൻറ പ്രതീക്ഷ. ഇൗജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ് മഹാനായ കളിക്കാരനാണ്. പരിക്കിെൻറ ആശങ്ക മാറിയാൽ അദ്ദേഹത്തിെൻറ ചില അസൂയാവഹമായ മുന്നേറ്റങ്ങൾ കൊണ്ട് മനോഹരമാകും ഇൗ ലോകകപ്പ്.
ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പിനെ കുറിച്ച്. ഏത് ടീമാണ് കൂടുതൽ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ളത്?
ലോകകപ്പിൽ സ്വന്തമായി എതിരാളികളെ തിരഞ്ഞെടുക്കാൻ കഴിയില്ലല്ലോ. ദുർബലരായ എതിരാളികൾ ആരും തന്നെയില്ലെന്നാണ് ഞാൻ കരുതുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടീമുകൾ പെങ്കടുക്കുന്ന ടൂർണമെൻറിെൻറ ഗ്രൂപ് മത്സരങ്ങൾപോലും അത്ര എളുപ്പമാവില്ല. ഒാരോ മത്സരങ്ങളും അത്രയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.
ഫ്രഞ്ച് ഫുട്ബാൾ ലീഗും പി.എസ്.ജിയും
ഫ്രഞ്ച് ലീഗുമായി വളരെ പെട്ടന്ന് തന്നെ ഇണങ്ങാൻ സാധിച്ചിട്ടുണ്ട്. കാരണം, യൂറോപ്പിൽ എല്ലാ ലീഗിലും ഒരേ ശൈലിയാണ് പിന്തുടരുന്നത്. പാരിസിലുള്ള ബ്രസീലിയൻ താരങ്ങൾ, പി.എസ്.ജിയിലെ സഹതാരങ്ങൾ, സ്പാനിഷ് താരങ്ങൾ ഇവരെല്ലാവരുടെയും സഹായംകൊണ്ട് കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പമായി.
ഫ്രഞ്ച് ഭാഷ പഠനത്തിൽ തിയാഗോയും മാർക്വീേന്യായുമാണോ അധ്യാപകർ?
ഒാരോ സംശയവും ജാള്യതയില്ലാതെ അവരോട് ചോദിച്ച് മനസ്സിലാക്കിയാണ് പഠനം. അടിസ്ഥാനകാര്യങ്ങളിൽ തന്നെ പഠനം തുടങ്ങി. അവർ രണ്ടുപേരും എന്നെ ഒരുപാട് സഹായിച്ചു. ആളുകൾ പറയുന്നത് എന്താെണന്ന് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും സംസാരിക്കാൻ ഞാൻ ഇതുവരെ പഠിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.