ഇത് മഹത്തായ വിജയം -സതീവൻ ബാലൻ
text_fields
കേരളത്തിെൻറ കിരീടനേട്ടത്തിൽ വളരെയധികം ആത്മാഭിമാനമുണ്ടെന്നും ഏറ്റവും മഹത്തായ വിജയമായി അതിനെ കാണുന്നതായും പരിശീലകൻ സതീവൻ ബാലൻ. കഴിഞ്ഞ കാലഘട്ടത്തിലെപ്പോലെ പേരെടുത്ത താരനിരയില്ലായിരുന്നു. പക്ഷേ, ആത്മാർഥതയും അർപ്പണബോധവുമുള്ള യുവതാരങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നു. സന്തോഷ് ട്രോഫി ടീമിനെ പരിശീലിപ്പിക്കാൻ അവസരം നൽകിയാൽ കിരീടം കേരളത്തിൽ എത്തിക്കണമെന്നായിരുന്നു ആഗ്രഹം. അവസരം ലഭിച്ചപ്പോൾ അത് സാധ്യമായതിൽ ഏറെ സന്തോഷം.
യുവതാരങ്ങൾക്ക് മുൻഗണന
സീനിയർ താരങ്ങൾ ഉൾപ്പെടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തിരുന്നു. മികച്ച പ്രകടനം നടത്തിയ യുവതാരങ്ങളെയാണ് തിരഞ്ഞെടുത്തത്. പുതിയ സാഹചര്യങ്ങളിൽ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയും കളിക്കാൻ അവർക്ക് കഴിയുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇത്തവണ പറ്റിയില്ലെങ്കിൽ അടുത്ത സീസണിലേക്കും ഉപയോഗപ്പെടുത്താൻ പറ്റുമല്ലോയെന്നും ചിന്തിച്ചു. കെ.എഫ്.എയും സെലക്ടർമാരും അഭിപ്രായത്തോടു യോജിച്ചു.
കിരീടപ്രതീക്ഷകൾ
ദക്ഷിണ മേഖല യോഗ്യത മത്സരം മറികടക്കുകയെന്നതായിരുന്നു ആദ്യ വെല്ലുവിളി. എല്ലാ പ്രതീക്ഷകൾക്കും മേലെയായിരുന്നു ടീം പ്രകടനം. നല്ല തുടക്കം ആത്മവിശ്വാസം വർധിപ്പിച്ചു. ശുഭകരമായൊരു അവസാനവും അവിടെമുതൽ സ്വപ്നംകണ്ടുതുടങ്ങി. കണക്കുക്കൂട്ടിയതിലും മേലെയായിരുന്നു കുട്ടികളുടെ പ്രകടനം. അടുത്ത റൗണ്ടിലേക്ക് ടീമിനെ പാകപ്പെടുത്താൻ അത് കാരണമായി. എന്നാൽ, ഫൈനൽ റൗണ്ടിനുള്ള ഗ്രൂപ് കണ്ടപ്പോൾ കേരളത്തിന് സന്തോഷ് ട്രോഫി മുടക്കിയ ടീമുകളാണല്ലോ എന്ന ചിന്തയുണ്ടായി. എന്ത് പ്രതിബന്ധങ്ങളെയും നേരിടാൻ തയാറായിരിക്കുക എന്നായിരുന്നു കുട്ടികൾക്ക് നൽകിയ സന്ദേശം.
ഫൈനൽ സമ്മർദം
ഫുട്ബാളിെൻറ ഈറ്റില്ലമായ മൈതാനത്തെ വിജയം ഏറ്റവും മധുരതരമാണ്. പക്ഷേ, സന്തോഷ് ട്രോഫിയിലെ രാജാക്കന്മാരായിരുന്നു എതിരാളികൾ. ബംഗാളിെൻറ ഉൾപ്പെടെ കളികൾ ചിത്രീകരിച്ച് കുട്ടികളെ കാണിച്ചിരുന്നു. ടീമിെൻറ ബലഹീനത, ശക്തി എന്നിവ തിരിച്ചറിഞ്ഞ് അവയെ ചെറുക്കേണ്ട പാഠങ്ങളാണ് പറഞ്ഞുകൊടുത്തത്. കടുത്ത സമ്മർദത്തിലും ആത്മവിശ്വാസം വിടാതെ കളിച്ച കുട്ടികൾ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
സതീവൻ ബാലൻ (കേരള ടീം കോച്ച്)
വീട്: തിരുവനന്തപുരം പട്ടം മരപ്പാലം
പ്രധാന നേട്ടങ്ങൾ
- ഇന്ത്യൻ അണ്ടർ 19 ടീം പരിശീലകൻ
- ഇയാൻ കപ്പിൽ ഇന്ത്യൻ അണ്ടർ 19 ടീമിനെ ജേതാക്കളാക്കി
- അണ്ടര്‍ 19 സാഫ് കപ്പില്‍ ഇന്ത്യ റണ്ണറപ്പ്
- കേരള യൂനിവേഴ്സിറ്റി പരിശീലകൻ
- കാലിക്കറ്റ് യൂനിവേഴ്സിറ്റി പരിശീലകൻ
- സന്തോഷ് ട്രോഫി കേരള ടീം സഹപരിശീലകൻ (2013)
- സന്തോഷ് ട്രോഫി കേരള ടീം പരിശീലകൻ (2018)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.