' ഇന്ത്യയിലെത്തിയത് ഒാസീസിൻെറ എക്കാലത്തെയും ദുർബല സംഘം'
text_fieldsന്യൂഡൽഹി: ഇന്ത്യക്കെതിരെ ടെസ്റ്റ് അങ്കത്തിനൊരുങ്ങുന്ന ഒാസീസിന് ഭാജിയുടെ ഒളിയമ്പ്. സ്റ്റീവ് സ്മിത്തിെൻറ നേതൃത്വത്തിൽ ഇന്ത്യയിലെത്തിയിരിക്കുന്ന ആസ്ട്രേലിയൻ ടീം എക്കാലത്തെയും ദുർബല സംഘമാണെന്നാണ് സ്പിന്നർ ഹർഭജൻ സിങ് വിശേഷിപ്പിച്ചിരിക്കുന്നത്.
‘‘ആസ്ട്രേലിയയുടെ മികച്ച ടീമുകൾക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്. എെൻറ അഭിപ്രായത്തിൽ കങ്കാരുക്കളുടെ എക്കാലത്തെയും േമാശം ടീമാണിത്. മികച്ച ഇന്ത്യൻ നിരയെ ഇൗ ടീമിനെക്കൊണ്ട് മറികടക്കാനാകുമെന്ന് വിശ്വസിക്കുന്നില്ല. 2013ലെപ്പോലെ ഇത്തവണയും ഇന്ത്യ 4-0ത്തിന് ജയിക്കും’’ ^ഹർഭജൻ പറഞ്ഞു. ‘‘2001ലെ ഒാസീസ് ടീമിനെ നോക്കൂ. മാത്യു ഹെയ്ഡൻ, മിച്ചൽ സ്ലാറ്റർ, ആഡം ഗിൽക്രിസ്റ്റ്, റിക്കി പോണ്ടിങ്, സ്റ്റീവ് വോ തുടങ്ങി ക്രിക്കറ്റ് ലോകത്തെ മികച്ച താരങ്ങളുടെ നിര. എന്നാൽ, ഇന്ത്യലെത്തിയ ഇൗ ടീമിൽ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ഒഴിച്ചുനിർത്തിയാൽ അശ്വിെൻറയും ജദേജയുടെയും മുന്നിൽ പിടിച്ചുനിൽക്കാൻ കെൽപുള്ളവർ ആരുമില്ല’’ -ഭാജി തുറന്നടിച്ചു.
ഇന്ത്യയിൽ തോറ്റോടിയ ഇംഗ്ലണ്ടിനെക്കാൾ മോശമാണ് ഒാസീസെന്നാണ് ഭാജിയുടെ വിലയിരുത്തൽ. ‘‘ഇംഗ്ലണ്ട് ടീം വളരെ മികച്ചതായിരുന്നു. 400ന് മുകളിൽ മിക്ക കളിയിലും അവർ സ്കോർ ചെയ്തു. ഇത് ആസ്ട്രേലിയക്ക് കഴിയുമെന്ന് തോന്നുന്നില്ല’’ ^ഹർഭജൻ പറഞ്ഞു. ഒാസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ അത്ര പേടിക്കേണ്ടെന്നാണ് ഇന്ത്യൻ ബാറ്റിങ്ങിന് നൽകുന്ന ഉപദേശം. ‘‘കനത്ത ചൂടിലാണ് ആസ്ട്രേലിയ പരമ്പരക്കായി ഇന്ത്യയിലെത്തുന്നത്. പൂർണ കരുത്തോടെ സ്റ്റാർക്കിന് ഏറിവന്നാൽ മൂന്നോ നാലോ ഒാവർ എറിയാം. അതിനപ്പുറം കഴിയുമോയെന്ന് സംശയമാണ്.’’ എന്നാൽ, സന്നാഹത്തിൽ ഇന്ത്യൻ പിച്ചിൽ രണ്ടു സെഞ്ച്വറിയും രണ്ടു അർധസെഞ്ച്വറിയും കുറിച്ച ഒാസീസ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ പിച്ചും വഴങ്ങുമെന്ന് തെളിയിച്ചതോടെ ഭാജിയുടെ ഡയലോഗുകൾ വെറുംവാക്കാകുമോെയന്ന് കാത്തിരുന്നു കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.