ഹാപ്പിയാവട്ടെ ന്യൂ ഇയർ
text_fieldsഒളിമ്പിക്സ് ലോങ്ജംപ് മെഡലാണ് പുതുവർഷത്തിലെ പ്രതീക്ഷ. നല്ല കാലാവസ്ഥയായതിനാൽ പാലക്കാട്ടുതന്നെയാണ് പരിശീലനം. ഒളിമ്പിക്സിനു മുമ്പ് ഏപ്രിലിൽ ചൈനയിലും മേയിൽ ഖത്തറിലും ഡയമണ്ട് ലീഗിൽ പങ്കെടുക്കും. എന്നെ ഇവിടെവരെ എത്തിച്ചതു കായികതാരങ്ങളായ അച്ഛന്റെയും അമ്മയുടെയും മേൽനോട്ടത്തിലുള്ള പരിശീലനമാണ്. അർജുന അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ കിട്ടിയതിൽ സന്തോഷമുണ്ട്. ഇനിയും ഏറെദൂരം പിന്നിടാനുണ്ടെന്ന ഉറച്ച ബോധ്യമുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് കിരീടമെന്ന മോഹം സഫലമായ വർഷമാണ് 2023. മോഹൻബഗാൻ സൂപ്പർ ജയന്റ്സിന്റെ ജഴ്സിയിൽ ആ സ്വപ്നം കൈവരിച്ചു. ആദ്യമായി ഡ്യൂറൻഡ് കപ്പിലും മുത്തമിടാനായി. രാജ്യത്തിനുവേണ്ടി രണ്ടാം തവണയും ഇന്റർ കോണ്ടിനന്റൽ കപ്പ് കിരീടം നേടിക്കൊടുക്കുന്നതിലും സാഫ് കിരീടം സ്വന്തമാക്കുന്നതിലും പങ്കുവഹിച്ചു. പരിക്ക് കാരണം ഐ.എസ്.എല്ലിന്റെ നിലവിലെ സീസൺ നഷ്ടമായതും നടക്കാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ കഴിയാത്തതും നിരാശയാണ്. പരിക്കുമാറി ജൂണോടെ കളിക്കളത്തിൽ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ. ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കണം. ഇന്ത്യ അടുത്ത റൗണ്ടുകളിലേക്ക് കടക്കട്ടെ. സന്തോഷങ്ങൾ കാത്തിരിക്കുന്നുണ്ട്. എല്ലാവർക്കും ആശംസകൾ.
ആഷിഖ് കുരുണിയൻ (അന്താരാഷ്ട്ര ഫുട്ബാൾ താരം)
2024 നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടാനുള്ളതാകട്ടേ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. ജയിക്കുന്നതിനു മുമ്പ് പരാജയങ്ങൾ ഉണ്ടാകും എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. അത് അംഗീകരിക്കാനും മുന്നോട്ടുപോകാനുമുള്ള മനസ്സാണ് നമുക്ക് വേണ്ടത്. ജയിക്കാനുള്ള വാശിയാണ് വേണ്ടത്. പരാജയപ്പെടുമ്പോൾ നമ്മളെ പരിഹസിക്കാൻ ഒരുപാട് ആൾക്കാർ കാണും. പരിഹസിച്ചവരെകൊണ്ട് കൈയടിപ്പിക്കുക എന്നതാണ് ഒരു റിയൽ ഹീറോ ചെയ്യേണ്ടത്. ആ ഹീറോ ആകാൻ നമുക്ക് എല്ലാവർക്കും സാധിക്കും. എല്ലാവർക്കും പുതുവത്സരാശംസകൾ.
സജന സജീവൻ (മുംബൈ ഇന്ത്യൻസ് താരം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.