Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബീച്ച് വോളി:...

ബീച്ച് വോളി: കസാഖ്സ്താന്‍ ചാമ്പ്യന്മാര്‍

text_fields
bookmark_border
ബീച്ച് വോളി: കസാഖ്സ്താന്‍ ചാമ്പ്യന്മാര്‍
cancel
camera_alt????????? ? ?????? ????????? ?????????-????? ?????? ?????

കോഴിക്കോട്: ഏഷ്യന്‍ വോളിബാള്‍ കൗണ്‍സില്‍ കോണ്ടിനെന്‍റല്‍ കപ്പ് ബീച്ച് വോളിബാളില്‍ വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും കസാഖ്സ്താന്‍ ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇറാനെ ഗോള്‍ഡന്‍ മാച്ചിലൂടെ തോല്‍പിച്ചാണ് കസാഖ്സ്താന്‍ ചാമ്പ്യന്മാരായത്. ലൂസേഴ്സ് ഫൈനലിലെ വിജയവുമായി ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ മൂന്നാം സ്ഥാനത്തോടെ ബാങ്കോക്കില്‍ നടക്കുന്ന മൂന്നാംഘട്ട ഒളിമ്പിക് യോഗ്യതാമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന ഒളിമ്പിക് യോഗ്യത രണ്ടാംഘട്ട മത്സരത്തിലെ പുരുഷ-വനിതാ വിഭാഗത്തില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മൂന്നാം ഘട്ട യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാം.

പുരുഷ വിഭാഗം ആദ്യ ഫൈനലില്‍  കസാഖ്സ്താന്‍ എ ടീമും (സ്കോര്‍: 17-21,21-19,15-10) രണ്ടാം മത്സരത്തില്‍ ഇറാന്‍െറ ബി ടീമും (സ്കോര്‍: 21-17,17-21,6-15) വിജയിച്ചതോടെയാണ് മത്സരം ഗോള്‍ഡന്‍ മാച്ചിലേക്ക് കടന്നത്. ഗോള്‍ഡന്‍ മാച്ചില്‍ 21-16, 12-21, 15-10 എന്ന സ്കോറിന് കസാഖ്സ്താന്‍  ഇറാനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തോടെ ഇറാനും മൂന്നാം ഘട്ടത്തിലേക്ക് യോഗ്യത നേടി. വനിതാ വിഭാഗം ഫൈനല്‍ ആദ്യ മത്സരത്തില്‍ കസാഖ്സ്താന്‍ എ ടീം ശ്രീലങ്കയുടെ എ ടീമിനെ 21-8, 21-9 എന്ന സ്കോറിനും രണ്ടാം മത്സരത്തില്‍ കസാഖ്സ്താന്‍ ബി ടീം ശ്രീലങ്ക ബി ടീമിനെ 21-11, 21-12 എന്ന സ്കോറിനും പരാജയപ്പെടുത്തിയാണ് കിരീടമണിഞ്ഞത്. രണ്ടാം സ്ഥാനത്തോടെ ശ്രീലങ്കയുടെ വനിതാ ടീം മൂന്നാംഘട്ട മത്സരത്തിന് യോഗ്യത നേടിയപ്പോള്‍ ശ്രീലങ്കയുടെ പുരുഷ ടീം ലൂസേഴ്സ് ഫൈനലില്‍ ഗോള്‍ഡന്‍ മാച്ചില്‍ ഇന്ത്യയോട് പരാജയപ്പെട്ട് പുറത്തായി.

പുരുഷ വിഭാഗം ലൂസേഴ്സ് ഫൈനലില്‍ ശ്രീലങ്കയുടെ എ ടീമിനെയാണ് ഇന്ത്യന്‍ എ ടീമിലെ  ദവാസ്കര്‍ പ്രഹ്ളാദ്-കൃഷ്ണ ചൈതന്യ സഖ്യം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തറപറ്റിച്ച് മൂന്നാം സ്ഥാനം നേടിയത്. സ്കോര്‍: 21-19, 21-19. വനിതാ വിഭാഗം ലൂസേഴ്സ് ഫൈനലില്‍ ഇന്ത്യയുടെ ശ്രുതി-ഷഹാന എ ടീം നേപ്പാളിന്‍െറ എ ടീമിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത്. സ്കോര്‍: 16-21,21-17,15-10. രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ആതിര-അശ്വതി ബി ടീം നേപ്പാളിന്‍െറ ബി ടീമിനെയും പരാജയപ്പെടുത്തി. സ്കോര്‍: 21-17, 21-15.

 

 

Orlando Bloom

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beach volley
Next Story