ജി.വി.രാജ അവാര്‍ഡുകള്‍ വിതരണം ചെയ്തു
text_fieldsതിരുവനന്തപുരം: മികച്ച വനിതാ കായിക താരത്തിനുള്ള ജി.വി. രാജ അവാര്‍ഡ് നേടിയ ബെറ്റി ജോസഫിന് ജോലി നല്‍കും. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2014ലെ ജി.വി.രാജ അവാര്‍ഡ് വിതരണം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മികച്ച പുരുഷ കായികതാരത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ഹോക്കിതാരം പി.ആര്‍. ശ്രീജേഷാണ് ബെറ്റിക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയത്. ഇരുവര്‍ക്കും മൂന്നു ലക്ഷവും ഫലകവും പ്രശസ്തിപത്രവും നല്‍കി. മികച്ച പരിശീലകനുള്ള ഒളിമ്പ്യന്‍ സുരേഷ്ബാബു സ്മാരക അവാര്‍ഡായ രണ്ടു ലക്ഷവും ഫലകവും പ്രശസ്തിപത്രവും ഒ.എം. നമ്പ്യാര്‍ ഏറ്റുവാങ്ങി. മികച്ച പരിശീലകനുള്ള അവാര്‍ഡ് ബോക്സിങ് പരിശീലകന്‍ ഡി. ചന്ദ്രലാലും കായിക അധ്യാപകര്‍ക്കുള്ള അവാര്‍ഡ് പാലാ അല്‍ഫോണ്‍സാ കോളജിലെ തങ്കച്ചന്‍ മാത്യുവും കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ ഷിബി മാത്യുവും (50,000 രൂപയും ഫലകവും പ്രശസ്തിപത്രവും) ഏറ്റുവാങ്ങി. മാധ്യമ അവാര്‍ഡ് സ്പോര്‍ട്സ് ലേഖകന്‍- ജോമിച്ചന്‍ ജോസ് (മലയാള മനോരമ), ഫോട്ടോഗ്രാഫര്‍- പി.വി.സുജിത്( ദേശാഭിമാനി), ദൃശ്യമാധ്യമം- എന്‍.എം.സനില്‍ ഷാ(ഏഷ്യാനെറ്റ് ന്യൂസ്), കായിക പുസ്തകം-ഡോ. മുഹമ്മദ് അഷ്റഫ് എന്നിവര്‍ക്ക് 25000 രൂപയും ഫലകവും പ്രശസ്തിപത്രവും നല്‍കി. സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ ധ്യാന്‍ചന്ദ് അവാര്‍ഡ് നേടിയ വോളിബാള്‍ താരം ടി.പി. പത്മനാഭന്‍ നായരെ ആദരിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ് മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.