ഒളിമ്പിക്സ് മണ്ണില്‍ ഇവര്‍ അഭയാര്‍ഥികളല്ല
text_fieldsഅഭിമാനത്തോടെ കൈയിലേന്താന്‍ പിറന്നനാടിന്‍െറ പതാകയില്ലാതെ, അണിയാന്‍ സ്വന്തം രാജ്യത്തിന്‍െറ പേരെഴുതിയ ജഴ്സിയില്ലാതെ റിയോ ഒളിമ്പിക്സില്‍ ഒരു പുതിയ സംഘമത്തെും. പക്ഷേ, കായികക്കരുത്ത് മാറ്റുരക്കുന്ന ഒളിമ്പിക്സില്‍ തോളോടുതോളുരുമ്മി അവര്‍ പടവെട്ടുമ്പോള്‍ ലോകമുണ്ടാവും ഐക്യപ്പെടാന്‍.
റിയോ ഡെ ജനീറോയിലെ മാറക്കാന സ്റ്റേഡിയവും പരിസരവും കായികലഹരിയിലമരുമ്പോള്‍ 31ാമത് ഒളിമ്പിക്സ് ഒരു ചരിത്രമുഹൂര്‍ത്തത്തിനാവും വേദിയൊരുക്കുന്നത്. സൈ്വരജീവിതം നഷ്ടമായ പിറന്നനാടുകളില്‍നിന്നും സമാധാന ജീവിതം തേടി യൂറോപ്പിലെയും അമേരിക്കയിലെയും അഭയാര്‍ഥി ക്യാമ്പുകളിലേക്ക് കുടിയേറിയ ലക്ഷങ്ങളുടെ പ്രതിനിധിയായി അവര്‍ 45 പേര്‍ റിയോയിലുണ്ടാവും.
ബ്രസീല്‍ നഗരം വേദിയാവുന്ന ഒളിമ്പിക്സില്‍ 206ാമത് ടീമായി അഭയാര്‍ഥികള്‍ക്കുകൂടി അവസരം നല്‍കുകയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി. ‘റെഫ്യൂജി ഒളിമ്പിക് അത്ലറ്റ്സ്’ എന്ന പുതിയൊരു ടീമായി രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ ആറു വളയങ്ങള്‍ മുദ്രണംചെയ്ത പതാകക്കു കീഴിലായി അവരും ട്രാക്കിലും ഫീല്‍ഡിലും നീന്തല്‍ക്കുളത്തിലുമായി മാറ്റുരക്കും. സിറിയ, ഈജിപ്ത്, കോംഗോ, ഇറാന്‍, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ജീവനുംകൊണ്ടോടി ലോകത്തിന്‍െറ വിവിധ കോണുകളില്‍ കുടിയേറിയവരാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടലിലൂടെ പുതിയൊരു സംഘമായി മത്സരത്തിനിറങ്ങുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാഹ് അഭയാര്‍ഥികളുടെ ടീമിന് മത്സരിക്കാന്‍ അനുമതി നല്‍കിയത്. 43 കുടിയേറ്റ അത്ലറ്റുകള്‍ വരെ വിവിധ ഇനങ്ങളിലായി മത്സരിക്കുമെന്നാണ് സൂചന. എന്നാല്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരമാവും അന്തിമ ടീം പ്രഖ്യാപനം.എല്ലാം നഷ്ടപ്പെട്ടവരെ ലോകത്തിനൊപ്പം ചേര്‍ത്തുപിടിക്കാനുള്ള ശ്രമമാണിത്. എല്ലാ അഭയാര്‍ഥികളെയും ഒളമ്പിക്സിലേക്ക് സ്വാഗതം ചെയ്യുന്നു -തോമസ് ബാഹിന്‍െറ വാക്കുകള്‍. അഭയാര്‍ഥി അത്ലറ്റുകളുടെ പരിശീലനത്തിനായി 20 ലക്ഷം ഡോളറാണ് ഐ.ഒ.സി നീക്കിവെച്ചത്.
സിറിയയില്‍നിന്ന് തുര്‍ക്കി വഴി ഗ്രീസിലത്തെി ട്രെയിന്‍മാര്‍ഗം ഹംഗറിയും ഓസ്ട്രിയയും വഴി ജര്‍മനിയില്‍ അഭയം തേടിയ 17കാരനായ നീന്തല്‍ താരം യുസ്റ മര്‍ദിനിയാണ് നിലവില്‍ യോഗ്യത ഉറപ്പിച്ച അഭയാര്‍ഥി. ബെല്‍ജിയത്തിലുള്ള ഇറാനിയന്‍ തൈക്വാന്‍ഡോ താരം റഹിലെ അസ്മാനി, കോംഗോയില്‍നിന്ന് പലായനംചെയ്ത ജൂഡോ താരം പൊപേലെ മിസെഞ്ച തുടങ്ങിയവരും പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.