കപ്പ, ബീഫ് മുതല്‍ ബ്രസീല്‍ ‘മൂക്കേ’ വരെ; റിയോ അടിപൊളി
text_fieldsകാലാവസ്ഥയില്‍ കേരളം തന്നെയാണ് റിയോ. രാവിലെയും വൈകുന്നേരവും ഇളം തണുപ്പ്. ചൂടിന്‍െറ അസഹനീയതയേ ഇല്ല. മുഴുസമയവും വൈഫൈ സൗകര്യം, ഭക്ഷണശാലയില്‍ മലയാളിയുടെ ഇഷ്ടവിഭവമായ കപ്പയും ബീഫും ഉത്തരേന്ത്യന്‍, ചൈനീസ്, അറേബ്യന്‍ മുതല്‍ ബ്രസീലിന്‍െറ തനത് പാരമ്പര്യ വിഭവങ്ങള്‍ വരെ. എട്ടര മണിക്കൂര്‍ സമയ വ്യത്യാസവും 15,000 കി.മീറ്റര്‍ ആകാശദൂരം അകലെയത്തെിയിട്ടും കേരളത്തിന്‍െറ മട്ടും രൂപവുമാണ് റിയോക്ക്. ഒളിമ്പിക്സ് വില്ളേജില്‍ ആതിഥേയരായ ബ്രസീലിനോട് ചേര്‍ന്നാണ് ഇന്ത്യന്‍ ടീമിന്‍െറയും താമസം. 17 നിലകള്‍ വീതമുള്ള 36 കൂറ്റന്‍ കെട്ടിടങ്ങളില്‍ ലോകം ഇവിടെ ഒന്നിച്ചിരിക്കുകയാണ്. കി.മീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന വില്ളേജില്‍ വിവിധ രാജ്യക്കാരയ അത്ലറ്റുകള്‍, ഒഫീഷ്യലുകള്‍, രുചിവൈവിധ്യങ്ങള്‍ എല്ലാം നേരിട്ടറിഞ്ഞതിന്‍െറ വിസ്മയത്തിലാണ് കായികതാരങ്ങളും ഒഫീഷ്യലുകളും.
വ്യാഴാഴ്ച ഇവിടെയത്തെിയ ഞങ്ങളുടെ സംഘം കഴിഞ്ഞ മൂന്നുദിവസവും പരിശീലനത്തിലായിരുന്നു. വില്ളേജില്‍നിന്നും 18 കി.മീറ്റര്‍ അകലെയുള്ള എയര്‍ഫോഴ്സ് ക്ളബ് ഗ്രൗണ്ട്, 11 കി.മീ അകലെയുള്ള എയര്‍ഫോഴ്സ് യൂനിവേഴ്സിറ്റി ഗ്രൗണ്ട് എന്നിവയാണ് ഇന്ത്യന്‍ സംഘത്തിന് പരിശീലനത്തിനായി അനുവദിച്ചത്. താമസ സ്ഥലത്തുനിന്നും ഇവിടേക്ക് വാഹന സൗകര്യവുമുണ്ട്. രാവിലെ ഏഴിന് പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് പോവും. രണ്ട് മുതല്‍ മൂന്നുമണിക്കൂര്‍ വരെ പരിശീലനം. ശേഷം വൈകുന്നേരം വില്ളേജിനകത്താവും വ്യായാമവും പരിശീലനവും. അത്ലറ്റിക്സ് ഇനങ്ങള്‍ 12നാണ് തുടങ്ങുന്നതെങ്കിലും ഒളിമ്പിക് നഗരിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനും മത്സരപിരിമുറുക്കം കുറക്കാനുമായാണ് നേരത്തെ എത്തിയത്.
പിടിച്ചുപറിക്കാരും അക്രമികളും വ്യാപകമായ നഗരമെന്നതിനാല്‍ ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും അത്ലറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വില്ളേജ് വിട്ട് ആരും പുറത്തിറങ്ങാറില്ല. നഗരം മുഴുവന്‍ തോക്കുധാരികളായ സുരക്ഷാസേനയുടെ വലയത്തിലുമാണ്. മനോഹരമാണ് ഒളിമ്പിക്സ് വില്ളേജ്. നേരത്തെ കേട്ടപോലെ വിവാദങ്ങളൊന്നും ഇവിടെയില്ല. മൂന്ന് മുറികള്‍ വീതമുള്ള ഓരോ അപ്പാര്‍ട്മെന്‍റായാണ് താമസം ഒരുക്കിയത്. പുറത്തുനിന്നുള്ള സൗന്ദര്യം മുറിക്കുള്ളിലത്തെിയാല്‍ ഇല്ല. ഇടുങ്ങിയ സൗകര്യങ്ങളാണെങ്കിലും ഇത്രയും ഒരുക്കിയ ബ്രസീലിന് നന്ദിപറഞ്ഞ് പരാതികളില്ലാതെ പൊരുത്തപ്പെടുകയാണ് ഞങ്ങള്‍.ഭക്ഷണശാലയും വലിയൊരു ലോകമാണ്. തനിനാടന്‍ മലയാളി വിഭവങ്ങള്‍ മുതല്‍ ബ്രസീല്‍ സ്പെഷലുകള്‍ വരെ മുന്നിലുണ്ട്. പേരുകള്‍ പോലും കൗതുക കരവും പുതിയതും. ഇഷ്ടമുള്ളത് കഴിക്കാം. പക്ഷേ, ഞങ്ങള്‍ ഇന്ത്യന്‍ മാത്രമേ രുചിച്ചിട്ടുള്ളൂ. ഒരു മണിക്കൂറിലേറെ സമയമെടുക്കും ഭക്ഷണം കഴിച്ച് മടങ്ങാന്‍ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.