കള്ളന്മാര്‍ക്ക് ചാകരക്കാലം
text_fields
റിയോ: കള്ളന്മാര്‍ക്കും ഇത് ഉത്സവകാലമാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും ഒളിമ്പിക് വില്ളേജില്‍ മോഷ്ടാക്കള്‍ വിലസി. ഡെന്മാര്‍ക് അത്ലറ്റുകളാണ് പരാതിയുമായത്തെിയത്. മോഷണം നടന്നതായി തെളിഞ്ഞതോടെ പരസ്യമായി മാപ്പുപറഞ്ഞിരിക്കുകയാണ് സംഘാടകര്‍. മൊബൈല്‍ ഫോണുകളും വസ്ത്രങ്ങളും ഐ പാഡുമാണ് നഷ്ടമായതെന്ന് ഡാനിഷ് ടീമിന്‍െറ ചെഫ് ഡി മിഷന്‍ മോര്‍ട്ടന്‍ റോഡിറ്റ് പറഞ്ഞു. ഒളിമ്പിക്സ് വില്ളേജിലെ ജോലികള്‍ക്കായി നിരവധിപേര്‍ എത്തിയിരുന്നതായി ഡെന്മാര്‍ക് സംഘത്തലവന്‍ പറഞ്ഞു. അദ്ദേഹത്തിന്‍െറ ഐഫോണും അടിച്ചുമാറ്റിയവയില്‍പ്പെടും. കിടക്കവിരികള്‍ വരെ കള്ളന്മാര്‍ കൊണ്ടുപോയി. 36 അപ്പാര്‍ട്മെന്‍റുകളിലാണ് ഡെന്മാര്‍ക് ടീം ജൂലൈ 18 മുതല്‍ താമസിക്കുന്നത്. മൂന്നാഴ്ചക്കിടെ 150 പരാതികളാണ് ഡാനിഷ് ടീം അധികൃതര്‍ നല്‍കിയത്. താമസസ്ഥലത്ത് സൗകര്യങ്ങളായിട്ടില്ളെന്നാണ് അവര്‍ പറയുന്നത്. ആസ്ട്രേലിയ താമസിച്ച സ്ഥലത്ത് കഴിഞ്ഞദിവസം തീപ്പിടിത്തമുണ്ടായപ്പോള്‍ രക്ഷക്കത്തെിയ അഗ്നിശമന സേനക്കാര്‍ ടീം ജഴ്സിയും ലാപ്ടോപും കട്ടെടുത്തെന്ന് ആസ്ട്രേലിയക്കാര്‍ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.