ജിംനാസ്റ്റിക് ഫ്ളോറില്‍ ദുരന്തചിത്രമായി സാമിര്‍ സൈദ്
text_fieldsറിയോ ഡെ ജനീറോ: മെയ്വഴക്കത്തിന്‍െറ അഴകില്‍ മതിമറക്കേണ്ട റിയോ ഒളിമ്പിക് അരീനയിലെ ജിംനാസ്റ്റിക് ഫ്ളോര്‍ ഞായറാഴ്ച സാക്ഷ്യംവഹിച്ചത് ആരും കാണാന്‍ ആഗ്രഹിക്കാത്ത ദുരന്തത്തിന്. ഫ്രഞ്ച് ജിംനാസ്റ്റ് സാമിര്‍ സൈദാണ് വോള്‍ട്ട് യോഗ്യതാറൗണ്ടില്‍ മത്സരിക്കുന്നതിനിടെ കാലൊടിഞ്ഞുവീണത്. ലാന്‍ഡിങ്ങിനിടെ അടിതെറ്റിയപ്പോള്‍ ഇടതുകാല്‍മുട്ടിന് താഴെവെച്ച് ഒടിഞ്ഞുതൂങ്ങുകയായിരുന്നു.
അപകടദൃശ്യം അവിശ്വസനീയതയോടെയാണ് ഒളിമ്പിക് അരീനയില്‍ തടിച്ചുകൂടിയവര്‍ കണ്ടത്. വേദനകൊണ്ട് പുളഞ്ഞ സാമിര്‍ മുഖം ¥ൈകകൊണ്ട് പൊത്തി ഒടിഞ്ഞ കാലുമായി നിലത്തുകിടന്നപ്പോള്‍ സഹതാരങ്ങളില്‍ പലരും ആ ദൃശ്യം കാണാനാവാതെ മുഖംതിരിച്ചു. കാല്‍ ഒടിയുന്നതിന്‍െറ ശബ്ദം അരീനയില്‍ അലയടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തത്സമയ സംപ്രേഷണത്തിലും അതിന്‍െറ ശബ്ദം കേള്‍ക്കാമായിരുന്നു. അപകടമുണ്ടായ ഉടന്‍ ഓടിയത്തെിയ പാരാമെഡിക്കല്‍ വിഭാഗം സാമിറിനെ സ്ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ടുപോയി. എന്നാല്‍, ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടെ ഇവരുടെ കൈയില്‍നിന്ന് സ്ട്രെച്ചര്‍ വഴുതി നിലംപതിച്ച സംഭവവുമുണ്ടായി. സാമിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ളെന്നും ഫ്രഞ്ച് സംഘത്തലവന്‍ കോറീഡ് മസ്റ്റാഡ് കാലോണ്‍ അറിയിച്ചു.
2013ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ് സ്വര്‍ണമെഡല്‍ ജേതാവായ സാമിര്‍ സൈദ് വോള്‍ട്ടിനു പുറമെ പാരലല്‍ ബാര്‍, ഇന്‍ഡിവിജ്വല്‍ ഓള്‍റൗണ്ട്, ടീം ഓള്‍റൗണ്ട്, ഫ്ളോര്‍, റിങ്സ്, പൊമ്മല്‍ ഹോര്‍സ് എന്നിവയിലും മത്സരിക്കേണ്ടതായിരുന്നു. ഞായറാഴ്ച സൈക്ളിങ്ങിലും അപകട പരമ്പര അരങ്ങേറി. പുരുഷന്മാരുടെ റോഡ് റേസിലാണ് മുന്‍നിരയില്‍ കുതിക്കുകയായിരുന്ന മൂന്നു താരങ്ങള്‍ അപകടത്തില്‍പ്പെട്ടത്. ബ്രിട്ടന്‍െറ ജെറയ്ന്‍റ് തോമസ്, ഇറ്റലിയുടെ വിസെന്‍സോ നബാലി, കൊളംബിയയുടെ സെര്‍ജിയോ ഹെനാനോ എന്നിവരാണ് അവസാന ഘട്ടത്തില്‍ കൂട്ടിയിടിച്ച് വീണത്. ഈ വിഭാഗത്തില്‍ ബെല്‍ജിയത്തിന്‍െറ ഗ്രെഎ വാന്‍ അവര്‍മാറ്റ് ജേതാവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.