Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഇന്ത്യൻ അമ്പെയ്ത്ത്...

ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടറില്‍ റഷ്യയോട് തോറ്റു

text_fields
bookmark_border
ഇന്ത്യൻ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടറില്‍ റഷ്യയോട് തോറ്റു
cancel

റിയോ: വനിതകളുടെ അമ്പെയ്ത്ത് ടീം ഇനത്തില്‍ ദീപിക കുമാരിയും സംഘവും ക്വാര്‍ട്ടറില്‍ പുറത്ത്. കരുത്തരായ റഷ്യക്കെതിരെ ഉജ്ജ്വല പ്രകടനം പുറത്തെടുത്തെങ്കിലും ടൈബ്രേക്കറില്‍ കീഴടങ്ങി കുതിപ്പ് അവസാനിപ്പിച്ചു. ദീപിക കുമാരി, ബൊംബായ്ല ദേവി, ലക്ഷ്മിറാണി മാഞ്ചി എന്നിവരടങ്ങിയ ടീം നാലു സെറ്റ് മത്സരത്തില്‍ 4-4ന് സമനിലയില്‍ പിരിഞ്ഞപ്പോഴാണ് ടൈബ്രേക്കറിലത്തെിയത്. എന്നാല്‍, 25-23ന് കീഴടങ്ങിയ ഇന്ത്യയുടെ മോഹം ക്വാര്‍ട്ടറില്‍ അവസാനിച്ചു.

ഞായറാഴ്ച വൈകീട്ട് നടന്ന പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ 5-3ന്  (52-51, 49-50, 52-52, 52-44) തോല്‍പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലത്തെിയത്. വ്യക്തിഗത റാങ്കിങ് മത്സരത്തില്‍ നിരാശപ്പെടുത്തിയ സംഘം ടീമായിറങ്ങിയപ്പോള്‍ അവസരത്തിനൊത്തുയര്‍ന്നു. ക്വാര്‍ട്ടറിലെ ആദ്യ സെറ്റില്‍ പിന്നിലായെങ്കിലും, തുടര്‍ച്ചയായ രണ്ടു സെറ്റും പിടിച്ച് ഇന്ത്യ 4-2ന് ലീഡ് നേടി. അവസാന സെറ്റിലെ ഒന്നാം റൗണ്ടില്‍ പിന്നിലായെങ്കിലും രണ്ട് പെര്‍ഫക്ട് ടെന്നുമായി തിരിച്ചത്തെി. പക്ഷേ, ഒരു പോയന്‍റ് വ്യത്യാസത്തില്‍ (54-55) തോറ്റതോടെ പോരാട്ടം ടൈബ്രേക്കറിലത്തെി.
വ്യക്തിഗത വിഭാഗത്തില്‍ ലക്ഷ്മിറാണി മാഞ്ചി ഇന്നിറങ്ങും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rio 2016
Next Story