പച്ചയണിഞ്ഞ് സ്വിമ്മിങ്പൂള്‍; വണ്ടറടിച്ച് താരങ്ങള്‍
text_fields
റിയോയില്‍ നീന്തല്‍ മത്സരവേദികള്‍ കഴിഞ്ഞ രണ്ടുദിവസമായി മെഡല്‍ നേട്ടങ്ങളുടെ വാര്‍ത്തകള്‍ക്കല്ല കൂടുതല്‍ പ്രധാനം. സാക്ഷാല്‍ സ്വിമ്മിങ്പൂള്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. മരിയ ലെന്‍ക് അക്വാട്ടിക്സ് സെന്‍ററില്‍ താരങ്ങള്‍ സ്വര്‍ണം മുങ്ങിയെടുക്കവേ നീല നിറത്തില്‍ അഴകുനിറച്ചു കിടന്ന കുളം ഒരു സുപ്രഭാതത്തില്‍ പച്ചയണിഞ്ഞ ‘മാജിക്’ ആണ് അമ്പരപ്പിനും വാര്‍ത്തകള്‍ക്കും വഴിവെച്ചത്. ഡൈവിങ് മത്സരം നടക്കുന്ന കുളമാണ് പച്ചയായത്. അന്താരാഷ്ട്ര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പച്ച പ്രതിഭാസത്തിന്‍െറ കഥകളും ചിത്രങ്ങളും വൈറലാക്കി. കുളത്തിന്‍െറ നിറത്തിന് പിന്നാലെ ചര്‍ച്ചകള്‍ തകര്‍ത്തപ്പോള്‍ ഗ്ളാമര്‍ ഇനങ്ങളിലെ ജേതാക്കളില്‍നിന്ന് പോലും ലോകശ്രദ്ധ മാറുന്നരീതിയിലായി കാര്യങ്ങള്‍.
എന്നാല്‍, ഇതിനുപിന്നിലെ കാരണം മാത്രം വ്യക്തമായില്ല. എന്നാല്‍, പേടിക്കേണ്ട കാര്യമില്ളെന്നും കുളങ്ങളിലെ വെള്ളം പരിശോധിച്ചതില്‍ ഗുണമേന്മ പ്രശ്നമൊന്നുമില്ളെന്നും സംഭവത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരുകയാണെന്നും ഒളിമ്പിക്സ് അധികൃതര്‍ ബുധനാഴ്ച വ്യക്തമാക്കി. നീന്തലിന്‍െറ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ ഫിന സംഘാടകരെ കുറ്റപ്പെടുത്തി പറയുന്നത് വാട്ടര്‍ ടാങ്കുകളില്‍ വെള്ളം ട്രീറ്റ്മെന്‍റ് നടത്തി വൃത്തിയാക്കുന്നതിനുള്ള കെമിക്കല്‍സ് തീര്‍ന്നുപോയതായിരിക്കുമെന്നാണ്. എന്തായാലും ഒരു കുളം നിറം മാറിയതിന്‍െറ രഹസ്യമറിയാതെ താരങ്ങളും ഒഫീഷ്യല്‍സും മൂക്കത്ത് വിരല്‍ വെക്കുന്നതിനിടയില്‍ തൊട്ടടുത്ത രണ്ടാമത്തെ പൂളും നിറംമാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.