പരാതി ഫലിച്ചാല്‍ പിഴ
text_fieldsറിയോ: സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് മതിയായ സൗകര്യമൊരുക്കാത്തതിന് റിയോ ഒളിമ്പിക്സ് അധികൃതര്‍ക്ക് ഉപഭോക്തൃ കോടതി വക പിഴ. പണംമുടക്കി ടിക്കറ്റെടുത്ത് സ്റ്റേഡിയത്തില്‍ കടക്കാന്‍പെട്ട പാട് ചില്ലറയല്ളെന്ന് കാണികള്‍ പറയുന്നു. മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്ന ശേഷമാണ് അവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനായത്. കഴിക്കാന്‍ ഭക്ഷണംപോലും കിട്ടാതെ വലയേണ്ടിവന്നു. പുറത്തുനിന്നു ഭക്ഷണവുമായി സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാന്‍ അനുവാദവും ഉണ്ടായിരുന്നില്ല. ഭക്ഷണത്തിനായി പ്രത്യേക കൂപ്പണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കൂപ്പണ്‍ ലഭിക്കാനും പിന്നീട് ഭക്ഷണം വാങ്ങാനുമായി ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടിവന്നതും കാണികളെ ക്ഷുഭിതരാക്കി. ക്യൂവില്‍ മണിക്കൂറുകള്‍നിന്ന് കൗണ്ടറിലത്തെിയപ്പോള്‍ ഭക്ഷണം തീര്‍ന്നുപോയെന്ന മറുപടിയാണ് പലര്‍ക്കും ലഭിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ കായികമേളക്ക് പരിമിതമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന് റിയോയിലെ ഉപഭോക്തൃ സംരക്ഷണസമിതി ഒളിമ്പിക്സ് സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. 90 ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റങ്ങളാണിത്.
റാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ പുതിയ വര്‍ത്തമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.