Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2016 12:35 AM GMT Updated On
date_range 13 Aug 2016 12:38 AM GMT22 കാരറ്റ് ഫെല്‍പ്സ്
text_fieldsbookmark_border
റിയോ ഡെ ജനിറോ: രണ്ടു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള റെക്കോഡും തിരുത്തി മൈക്കിള്‍ ഫെല്‍പ്സ് നീന്തല്‍കുളത്തിലെ പുളപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇനി തകര്‍ക്കാനായി ഒരു റെക്കോഡുമില്ല ഈ അമേരിക്കന്‍ ജല അദ്ഭുതത്തിന് മുമ്പില്‍. റിയോയില്‍ വ്യാഴാഴ്ച 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയിലും ഒന്നാമതത്തെി 22ാം ഒളിമ്പിക് സ്വര്‍ണം ഉറപ്പിച്ച ഫെല്‍പ്സ് താന്‍ സ്വന്തം നേടിയ സ്വര്‍ണമെഡലുകളുടെ എണ്ണം 13 ആക്കി. 2168 വര്‍ഷം മുമ്പ് പുരാതന ഒളിമ്പിക്സില്‍ ഗ്രീസിലെ ലിയോണിഡാസിന്‍െറ പേരിലുള്ള 12 ഒന്നാം സ്ഥാനം എന്ന ചരിത്രനേട്ടത്തെയാണ് 31കാരന്‍ പിന്തള്ളിയത്. ബി.സി 164 മുതല്‍ 152 വരെ നാലു ഒളിമ്പിക്സിലായിരുന്നു ലിയോണിഡാസ് മത്സരിച്ചതെന്ന് ഒൗദ്യോഗിക ഒളിമ്പിക് വെബ്സൈറ്റില്‍ പറയുന്നു. അവസാനമായി ഒന്നാംസ്ഥാനം നേടുമ്പോള്‍ ലിയോണിഡാസിന് ഫെല്‍പ്സിനെക്കാള്‍ അഞ്ചു വയസ്സ് കൂടുതല്‍.
മൂന്നു ഒളിമ്പിക്സുകളിലായി മൊത്തം 22 മെഡലുകള്‍ നേടി ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍വേട്ടക്കാരനായാണ് ഫെല്‍പ്സ് റിയോയിലത്തെിയത്. 2000ത്തില്‍ 15ാം വയസ്സില്‍ സിഡ്നി ഒളിമ്പിക്സില്‍ ഫെല്‍പ്സ് പങ്കെടുത്തിരുന്നെങ്കിലും 2004ല്‍ ആതന്‍സിലായിരുന്നു ആദ്യ ഒളിമ്പിക് സ്വര്‍ണവേട്ട -ആറു സ്വര്‍ണം. കൂടെ രണ്ടു വെങ്കലവും. അടുത്ത തവണ ബെയ്ജിങ്ങില്‍ എട്ടു സ്വര്‍ണമെഡല്‍. പോരാത്തതിന് ഏഴു പുതിയ ലോക റെക്കോഡും ഒരു ഒളിമ്പിക് റെക്കോഡും. ഒരു ഒളിമ്പിക്സില്‍ കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന ബഹുമതി നാട്ടുകാരനായ മാര്‍ക് സ്പിറ്റ്സില്‍ നിന്ന് കൈക്കലാക്കുകയും ചെയ്തു. 2012ല്‍ ലണ്ടനില്‍ ഫോമിലല്ലാതിരുന്നിട്ടും നാലു സ്വര്‍ണവും രണ്ടു വെള്ളിയും നേടി. ആ 18 സ്വര്‍ണത്തോട് റിയോയില്‍ ഇതുവരെ നാലെണ്ണം കൂടി ചേര്‍ത്തു. റിലേ മെഡലുകള്‍ ഒഴിച്ച് സ്വന്തമായി നേടിയ 13 സ്വര്‍ണമാണ് ഫെല്‍പ്സിനെ ഇപ്പോള്‍ സഹസ്രാബ്ദങ്ങളുടെ താരമാക്കിയത്. 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില്‍ തുടര്‍ച്ചയായി നാലാം ഒളിമ്പിക്സിലാണ് ഫെല്‍പ്സ് സ്വര്‍ണം നേടുന്നത്. ഒരു വ്യക്തിഗത ഇനത്തില്‍ തുടര്‍ച്ചയായി നാലു ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടുന്നതും പുതിയ ചരിത്രമാണ്. ഏഷ്യന്‍ വെല്ലുവിളിയായിരുന്നു ഈ ഇനത്തില്‍ ഫെല്‍പ്സിന് അതിജീവിക്കാനുണ്ടായിരുന്നത്. ജപ്പാന്‍െറ കെസുക്കേ ഹാഗിനോയെ വെള്ളിയും ചൈനയുടെ വാങ് ഷുന്‍ വെങ്കലവും നേടി.
120 വര്‍ഷത്തെ ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യ മൊത്തം നേടിയ മെഡലുകളുടെ അത്ര എണ്ണമായിരിക്കുന്നു ഫെല്‍പ്സ് മാത്രം ഇതിനകം നേടിയ മെഡലുകള്‍ -26. ഒളിമ്പിക്സിനോട് വിട പറയും മുമ്പ് ഇനി രണ്ടിനങ്ങള്‍ കൂടി ബാക്കിയുണ്ട് ഈ ജലരാജാവിന്. 100 മീറ്റര്‍ ബട്ടര്‍ഫൈ്ള , 4x100 മീ മെഡ്ലെ റിലേ എന്നിവ. റിയോയില്‍ 200 മീ. ബട്ടര്‍ഫൈ്ള, 4x100 ഫ്രീസ്റ്റൈല്‍ റിലേ, 4x200 ഫ്രീസ്റ്റൈല്‍ റിലേ എന്നിവയിലാണ് ഫെല്‍പ്സിന്‍െറ മറ്റു സ്വര്‍ണ മെഡലുകള്‍. താന്‍ വിചാരിച്ചപോലെ തന്നെ കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്നായിരുന്നു മെഡല്‍ നേട്ടത്തിന് ശേഷം ഫെല്‍പ്സിന്‍െറ പ്രതികരണം. വ്യക്തിഗത മെഡ്ലെയില്‍ തുടര്‍ച്ചയായ നാലാം സ്വര്‍ണം താന്‍ മോഹിച്ചിരുന്നെന്നും റെക്കോഡുകളുടെയും മെഡലുകളുടെയും തോഴന്‍ കൂട്ടിച്ചേര്‍ത്തു. മെഡല്‍ദാന ചടങ്ങില്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ ഫെല്‍പ്സ് കണ്ണീര്‍വാര്‍ക്കുകയും ചെയ്തു. 2012ല്‍ ലണ്ടന്‍ ഒളിമ്പിക്സിനെ തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഫെല്‍പ്സ് ഒന്നര വര്‍ഷം നീന്തല്‍കുളത്തില്‍നിന്ന് വിട്ടുനിന്ന ശേഷമാണ് തിരിച്ചുവന്നത്. 12 വര്‍ഷം മുമ്പ് ആതന്‍സില്‍ തുടങ്ങിയ ജൈത്രയാത്രയെ തടയാന്‍ ആണായിപ്പിറന്നവരാരുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story