നാഡയുടെ പരിശോധനാഫലത്തില്‍ തിരിമറി നടന്നെന്ന് ഇന്ദര്‍ജീത്
text_fieldsകോഴിക്കോട്: മരുന്നടിക്ക് പിടിയിലായ ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിങ് ദേശീയ ഉത്തേജക വിരുദ്ധ സമിതി(നാഡ)ക്കെതിരെ ആരോപണവുമായി രംഗത്ത്. റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ അത്ലറ്റായ ഇന്ദര്‍ജീതിനെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനത്തെുടര്‍ന്ന് റിയോയിലേക്ക് അയച്ചിരുന്നില്ല. ഈ മാസം 18നാണ് പുരുഷന്മാരുടെ ഷോട്ട്പുട്ട് മത്സരം അരങ്ങേറുന്നത്. തന്‍െറ എ സാമ്പിളിന്‍െറ രണ്ട് വ്യത്യസ്ത പരിശോധനാ റിപ്പോര്‍ട്ടുകളാണ് നാഡ അയച്ചുതന്നതെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇന്ദര്‍ജീത് ‘ മാധ്യമ’ത്തോട് പറഞ്ഞു. മരുന്നടിക്ക് പിടിക്കപ്പെട്ടത് മുതല്‍ ഗൂഢാലോചനയാണെന്ന നിലപാടിലായിരുന്നു ഇദ്ദേഹം. ജൂണ്‍ 29ന് ഹൈദരാബാദിലെ അന്തര്‍സംസ്ഥാന അത്ലറ്റിക് മീറ്റിനിടെ ശേഖരിച്ച സാമ്പിളിലാണ് രണ്ടു തരം റിപ്പോര്‍ട്ടുകള്‍ നാഡ നല്‍കിയത്. എ സാമ്പിളില്‍ രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ നല്‍കാറില്ളെന്നും താരം പറയുന്നു.
6172967 എന്ന സാമ്പിള്‍കോഡിലുള്ള ആദ്യ റിപ്പോര്‍ട്ടില്‍ നിരോധിത ഘടകങ്ങള്‍ കണ്ടത്തെിയില്ളെന്നാണ് നാഡ പറയുന്നത്. ജൂലൈ 11ന് ദേശീയ ഉത്തേജകമരുന്ന് പരിശോധന ലബോറട്ടറി സയന്‍റിഫിക് ഡയറക്ടര്‍ അല്‍ക ബിയോത്ര ഒപ്പിട്ട റിപ്പോര്‍ട്ടാണിത്. ഇതേ കോഡുള്ള രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ നിരോധിത മരുന്ന് കണ്ടുപിടിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് നാലിന് അല്‍ക ബിയോത്ര തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്.ഗൂഢാലോചന നടന്നതായുള്ള ആദ്യ ആരോപണം ശരിവെക്കുന്നതാണ് വൈരുധ്യമുള്ള റിപ്പോര്‍ട്ടുകളെന്ന് ഇന്ദര്‍ജീത് പറഞ്ഞു. ഏതെങ്കിലും രോഗനിര്‍ണയത്തിനായി ലാബുകളില്‍ പരിശോധിക്കുമ്പോള്‍ ഒരിടത്തുനിന്ന് പോസിറ്റിവും മറ്റൊരിടത്തുനിന്ന് നെഗറ്റിവുമായ ഫലം കിട്ടുന്നതുപോലെയാണിത്. നാഡയുടെ ലാബുകളില്‍ ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. നാഡയുടെ ലാബ് സംവിധാനം ശരിയല്ളെന്നാണല്ളേ തെളിയിക്കുന്നത്. ഇന്ത്യയുടെ പ്രമുഖ അത്ലറ്റിന്‍െറ ഭാവിവെച്ചാണ് അവര്‍ കളിക്കുന്നത്. ഒരേ സാമ്പിളില്‍നിന്ന് രണ്ടു പരിശോധനാ റിപ്പോര്‍ട്ടുണ്ടാകുമോ? -ഇന്ദര്‍ജീത ചോദിക്കുന്നു. രണ്ടു വട്ടം ഒരേ സാമ്പിള്‍ പരിശോധിക്കാന്‍ താരത്തിന്‍െറ അനുമതി വേണമെന്ന അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) ചട്ടം നാഡ തെറ്റിച്ചെന്നും ഇന്ദര്‍ജീത് ആരോപിക്കുന്നു. ജൂണ്‍ 22ലെ എ സാമ്പിളും ബി സാമ്പിളും പോസിറ്റിവായതിനത്തെുടര്‍ന്നാണ് ഇദ്ദേഹത്തിന് റിയോയിലേക്കുള്ള വഴിയടഞ്ഞത്. എന്നാല്‍, ഈ പരിശോധനയിലും തട്ടിപ്പുണ്ടെന്നാണ് താരത്തിന്‍െറ പക്ഷം.
തന്‍െറ നിരപരാധിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് അറിയിക്കാനുള്ള ശ്രമത്തിലാണ് ഇന്ദര്‍ജീത്. തുടക്കം മുതല്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രിമാരടക്കം സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല. കായിക മന്ത്രി വിജയ് ഗോയല്‍ റിയോയിലായതിനാല്‍ ആ വഴിക്കുള്ള നീക്കവും വെറുതെയായി. സ്വന്തം നാടായ ഹരിയാനയിലെ കായിക മന്ത്രി അനില്‍ വിജ് സകല പിന്തുണയുമേകിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ അംഗം ദുഷ്യന്ത് ചൗതാല ലോക്സഭയില്‍ തന്‍െറ കാര്യം ഉന്നയിച്ചതും ഇന്ദര്‍ജീത് നന്ദിയോടെ സ്മരിക്കുന്നു. അതേസമയം, 18ന് നടക്കുന്ന ഷോട്ട്പുട്ട് മത്സരങ്ങള്‍ക്കുള്ള സാങ്കേതിക കാര്യങ്ങളെല്ലാം തീരുമാനമായതിനാല്‍ ഇന്ദര്‍ജീതിന്‍െറ ഒളിമ്പിക്സ് സ്വപ്നം വിദൂരത്ത് തന്നെയാണ്. പരിശോധനയില്‍ ഗൂഢാലോചനയും തട്ടിപ്പുമില്ളെന്നും പ്രാഥമിക പരിശോധനയിലാണ് നിരോധിത ഘടകങ്ങള്‍ കാണാതിരുന്നതെന്നും നാഡ വിശദീകരിക്കുന്നു. എങ്കിലും 15 മാസം മുമ്പ് ഒളിമ്പിക്സ് യോഗ്യത നേടിയ ഈ യുവതാരം പരിശീലനം തുടരുകയാണ്; വലിയ ശരീരത്തിനകത്തെ ലോലമനസ്സുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.