Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകപ്പലണ്ടി കഴിച്ച്...

കപ്പലണ്ടി കഴിച്ച് സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
കപ്പലണ്ടി കഴിച്ച് സ്വാതന്ത്ര്യദിനാഘോഷം
cancel
റിയോ ഡെ ജനീറോ: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് കഴിക്കാന്‍ കപ്പലണ്ടി മാത്രം. കേന്ദ്ര കായിക-യുവജനക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് താരങ്ങളെ അര്‍ധപട്ടിണിയാക്കിയത്. ഗെയിംസ് വില്ളേജിലെ  വിഭവസമൃദ്ധമായ ഭക്ഷണം ഉപേക്ഷിച്ചാണ് താരങ്ങളത്തെിയത്.
മത്സരങ്ങള്‍ നടക്കുന്നതിനാല്‍ പലരും എത്തിയിരുന്നില്ല. ഒളിമ്പിക്സില്‍നിന്ന് പുറത്തായ പുരുഷ, വനിതാ ഹോക്കി ടീം ഒന്നടങ്കം എത്തിയിരുന്നു. അത്താഴം പ്രതീക്ഷിച്ചാണ് പോയതെന്നും ബിയറും ശീതളപാനീയങ്ങളും  കപ്പലണ്ടിയും മാത്രമാണ് വിരുന്ന് വിളമ്പിയതെന്നും ഒരു ഹോക്കി താരം പരിതപിച്ചു. രണ്ട് ബസുകള്‍ സംഘടിപ്പിച്ച് എത്തിയതായിരുന്നെന്നും ഗെയിംസ് വില്ളേജിലെ അത്താഴം ഉപേക്ഷിച്ച് വന്നതാണെന്നും താരം പറഞ്ഞു. അധികൃതരുടെ സമീപനം താരങ്ങളെ നിരാശപ്പെടുത്തി. കോപ കബാനയിലെ ഒളിമ്പ്യന്‍ റീയൂനിയന്‍ സെന്‍ററിലായിരുന്നു ചടങ്ങ്. മത്സരങ്ങളുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകരും കുറവായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence day
Next Story