വിജേന്ദറിന്‍െറ കന്നിക്കിരീട പോരാട്ടം ജൂണ്‍ 11ന് നടക്കാന്‍ സാധ്യത
text_fields
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഫഷനല്‍ ബോക്സിങ് താരം വിജേന്ദര്‍ സിങ്ങിന്‍െറ ആദ്യ കിരീടപ്പോരാട്ടത്തിന് ജൂണ്‍ 11 താല്‍ക്കാലിക തീയതിയായി നിശ്ചയിച്ചു. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടം ഐതിഹാസികമാകുമെന്ന് സംഘാടകരായ വേള്‍ഡ് ബോക്സിങ് ഓര്‍ഗനൈസേഷന്‍ (ഡബ്ള്യു.ബി.ഒ) ഉറപ്പുനല്‍കി. ഡബ്ള്യു.ബി.ഒ മിഡ്ല്‍വെയ്റ്റ് അല്ളെങ്കില്‍ സൂപ്പര്‍ മിഡ്ല്‍വെയ്റ്റ് കിരീടത്തിനുവേണ്ടിയായിരിക്കും വിജേന്ദര്‍ മത്സരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കകം എതിരാളിയെ നിശ്ചയിക്കും. ജൂണിലെ കിരീടപ്പോരാട്ടത്തിനുമുമ്പ് മൂന്നു മത്സരങ്ങളാണ് ഇന്ത്യന്‍ താരത്തിനുള്ളത്. ലിവര്‍പൂളില്‍ മാര്‍ച്ച് 12നും തുടര്‍ന്ന് ഏപ്രില്‍ രണ്ടിനും ഏപ്രില്‍ 30നും. ഇതുവരെ നടന്ന മൂന്നു പ്രഫഷനല്‍ പോരിലും വിജേന്ദറിന്‍േറത് നോക്കൗട്ട് ജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.