Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2016 4:58 AM IST Updated On
date_range 4 Jan 2016 4:58 AM ISTദേശീയ വോളി: കേരള പുരുഷന്മാര്‍ക്ക് ജയം
text_fieldsbookmark_border
ബംഗളൂരു: 64ാമത് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍െറ പുരുഷ ടീമിനും വിജയത്തോടെ തുടക്കം. ശ്രീ കണ്ഡീരവ സ്റ്റേഡിയത്തില്‍, ഗ്രൂപ് ‘എ’ പോരാട്ടത്തില്‍ ആന്ധ്രയെ എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്കാണ് കേരള പുരുഷന്മാര്‍ കീഴടക്കിയത്. സ്കോര്‍: 25-23, 25-21, 25-23. കേരളത്തിനായി ജെറോം വിനീതും ലിബറോ രതീഷും തിളങ്ങി. ബി ഗ്രൂപ്പില്‍ സര്‍വിസസ് കരുത്തരായ തമിഴ്നാടിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് അട്ടിമറിച്ചു (25-22, 25-20, 22-25, 28-26). തിങ്കളാഴ്ച കേരള വനിതകള്‍ തെലങ്കാനയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story