ദേശീയ സീനിയർ ദേശീയ സീനിയര്‍ വോളി: പുരുഷ-വനിതാ കേരള ടീമുകള്‍ പൊരുതിത്തോറ്റു
text_fieldsബംഗളൂരു: പടിക്കല്‍ കലമുടക്കുന്ന ശീലം കേരളം ഇക്കുറിയും തെറ്റിച്ചില്ല. 64ാമത് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കലാശപ്പോരാട്ടംവരെ കുതിച്ചുപാഞ്ഞ കേരള പുരുഷ-വനിതകള്‍ ഇന്ത്യന്‍ റെയില്‍വേക്കുമുന്നില്‍ ‘തല’വെച്ചു മടങ്ങി. പൊരുതിക്കളിച്ച കേരളത്തെ നിര്‍ണായക സെറ്റുകളില്‍ മറികടന്നാണ് റെയില്‍വേസിന്‍െറ കിരീട ധാരണം. അഞ്ചുസെറ്റ് നീണ്ട മത്സരത്തില്‍ പുരുഷന്മാരെ 3-2നും വനിതകളെ 3-1നുമാണ് കീഴടക്കിയത്. ആദ്യ സെറ്റുകളില്‍ വിജയിച്ചശേഷമായിരുന്നു ഇരു ടീമുകളുടെയും തോല്‍വി. ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കുമുന്നില്‍ പോരാട്ടവീര്യം മുഴുവന്‍ പുറത്തെടുത്ത പുരുഷ കേരളം 2-2 എന്ന നിലയിലാണ് നിര്‍ണായക അവസാന സെറ്റിനിറങ്ങിയത്. ടൈബ്രേക്കറിലേക്ക് നീങ്ങിയ ഇഞ്ചോടിഞ്ച് പോരാട്ടം റഫറിക്കെതിരായ കൈയാങ്കളിയോടെ അവസാനിച്ചപ്പോള്‍ റെയില്‍വേ കിരീടമണിഞ്ഞു. സ്കോര്‍: 19-25, 27-25, 25-20, 20-25,16-14.
ആദ്യ സെറ്റില്‍ പൂര്‍ണ മേധാവിത്വം നിലനിര്‍ത്തിയ കേരളം റെയില്‍വേസിന് അവസരങ്ങളൊന്നും നല്‍കാതെയാണ് സെറ്റ് ജയിച്ചത്. രണ്ടാം സെറ്റില്‍ അഞ്ച് പോയന്‍റ് വരെ പിറകില്‍നിന്നെങ്കിലും വൈകാതെ റെയില്‍വേസിന് ഒപ്പമത്തെി. രണ്ടാം സെറ്റ് ടൈബ്രേക്കറില്‍ പിടിച്ചാണ് റെയില്‍വേ തിരിച്ചത്തെിയത്. മൂന്നാം സെറ്റില്‍ റെയില്‍വേസിനൊപ്പമത്തൊന്‍ 19ാം പോയന്‍റുവരെ കാത്തിരിക്കേണ്ടിവന്നു കേരളത്തിന്. പ്രതീക്ഷകള്‍ ചിറകുമുളച്ച ഘട്ടത്തില്‍ കേരളത്തിന് ഒരുപോയന്‍റ് മാത്രം വിട്ടുനല്‍കി വീണ്ടും റെയില്‍വേയുടെ ജയം (25-20). നിര്‍ണായക നാലാം സെറ്റില്‍ കേരളം പൊരുതിക്കയറി മുന്നിലത്തെി. കേരളത്തിന്‍െറ പോയന്‍റ് മാറിയതിനെ ച്ചൊല്ലി റഫറിയുമായുള്ള തര്‍ക്കങ്ങള്‍ക്കും കേരളത്തിന്‍െറ കെ.ജി. രാഘേഷിന് മഞ്ഞക്കാര്‍ഡ് ലഭിക്കുന്നതിലേക്കുമത്തെി കാര്യങ്ങള്‍.
ആര്‍ത്തുവിളിച്ച കാണികള്‍ക്കു മുന്നില്‍ പറന്നുകളിച്ച കേരളം ഒടുവില്‍ ജയം പിടിച്ചെടുത്തു (25-20). ആവേശം പരകോടിയിലത്തെിയ അഞ്ചാം സെറ്റില്‍ ലീഡോടെ തുടങ്ങിയ കേരളം കിരീടം ഉയര്‍ത്തുമെന്ന പ്രതീതി സൃഷ്ടിച്ചു. ഇടക്ക് മുന്നില്‍കയറിയ റെയില്‍വേസിനെ 14ാം പോയന്‍റില്‍ ഒപ്പമത്തെി കേരളം ആയുസ് നീട്ടിയെടുത്തു. എന്നാല്‍, തുടര്‍ച്ചയായ രണ്ട് പോയന്‍റുകളുടെ വ്യത്യാസത്തില്‍ റെയില്‍വേസ് വീണ്ടും കിരീടത്തിലേക്ക് (16-14).
ജെറോം വിനീത്, വിബിന്‍ ജോര്‍ജ്, കെ.ജി. രാഘേഷ്, രോഹിത്, സി.കെ. രതീഷ് എന്നിവര്‍ മികച്ച കളികെട്ടഴിച്ചെങ്കിലും കിരീടമുയര്‍ത്താന്‍ കഴിഞ്ഞില്ല. റെയില്‍വേസിന്‍െറ എസ്. ശബരീനാഥ്, പ്രഭാകരന്‍ എന്നിവര്‍ തകര്‍പ്പന്‍ അടികളുമായി പോയന്‍റ് വാരി. മലയാളികളായ മനു ജോസഫ്, കെ.ജെ. കപില്‍ദേവ് എന്നിവര്‍ റെയില്‍വേസിനായി കളത്തിലിറങ്ങി.ടൂര്‍ണമെന്‍റിലുടനീളം മികച്ച ഫോമിലായിരുന്ന കേരളവനിതകള്‍ക്ക് ആദ്യ സെറ്റിലെ വിജയം നിലനിര്‍ത്താനാകാതെ പോയതാണ് തിരിച്ചടിയായത്. സ്കോര്‍: 19-25, 25-21, 25-20, 25-17.
ആദ്യ സെറ്റില്‍ റെയില്‍വേസിന്‍െറ സര്‍വിസ് ബ്രേക്ക് ചെയ്ത് അഞ്ചു പോയന്‍റിന്‍െറ ലീഡോടെ തുടങ്ങിയ കേരളം പൂര്‍ണ്ണ മേധാവിത്വം നേടി. രണ്ടാം സെറ്റില്‍ ലീഡോടെ തുടങ്ങിയെങ്കിലും എതിരാളിയുടെ കുതിപ്പിനുമുന്നില്‍ മലയാളി പെണ്‍പട തകര്‍ന്നു. നാല് പോയന്‍റ് വ്യത്യാസത്തില്‍ രണ്ടാം സെറ്റ് റെയില്‍വേസിന്. മൂന്നാം സെറ്റില്‍ ഉണര്‍ന്നുകളിച്ച വനിതകള്‍ പോയന്‍റ് നിലയില്‍ തുല്യത നിലനിര്‍ത്തിയെങ്കിലും തുടര്‍ച്ചയായ പുറത്തേക്കടികള്‍ പിന്നിലാക്കി. ശക്തമായ സര്‍വും സ്മാഷുമായി റെയില്‍വേസിന്‍െറ ഇന്ത്യന്‍താരം നിര്‍മല്‍ തകര്‍ത്താടിയപ്പോള്‍ കേരളം ഉലഞ്ഞു. മൂന്നാം സെറ്റും പിടിച്ചെടുത്ത് (25-20) റെയില്‍വേസ് വനിതകള്‍ കിരീടത്തിലേക്ക് അടുത്തു. നാലാം സെറ്റില്‍ കേരളത്തിന് തിരിച്ചുവരാന്‍ അവസരം നല്‍കാതെയായിരുന്നു റെയില്‍വേസിന്‍െറ കുതിപ്പ്. കേരളം ഉണര്‍ന്നപ്പോഴേക്കും റെയില്‍വേസ് സെറ്റ് പിടിച്ചു (25-17) കിരീടത്തിലേക്ക്.
കേരള വനിതകളില്‍ രേഖ, ടിജി രാജു, ശ്രുതി, ഫൗസത്ത് എന്നിവര്‍ മികച്ചുനിന്നു. അഞ്ജലി ബാബുവിന്‍െറ നിറംമങ്ങല്‍ ടീമിലും കോര്‍ട്ടിലും പ്രതിഫലിച്ചു. മറുവശത്ത് ഹരിയാന സ്വദേശി നിര്‍മല്‍ ഉജ്ജ്വല ഫോമിലായിരുന്നു. നിര്‍മലിന്‍െറ സര്‍വും സ്മാഷും റെയില്‍വേസിന്‍െറ പോയന്‍റ് കുത്തനെ ഉയര്‍ത്തി. മലയാളികളായ പൂര്‍ണിമ,ടെറിന്‍ ആന്‍റണി, സമിഷ കൂടെ പ്രയിയങ്ക ബോറയും തീര്‍ത്ത പ്രതിരോധം റെയില്‍വേസിന്‍െറ കോട്ട ഇളകാതെ കാത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.