പത്മ തിളക്കത്തില്‍ മൂന്നു പെണ്ണുങ്ങള്‍
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാര നേട്ടത്തിന്‍െറ നെറുകയിലേറി കായിക രംഗത്തുനിന്ന് മൂന്നു പെണ്ണുങ്ങള്‍. കഴിഞ്ഞ സീസണിലുടനീളം തകര്‍പ്പന്‍ പ്രകടനവുമായി ടെന്നിസ് ഡബ്ള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സാനിയ മിര്‍സയും ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ നേട്ടങ്ങളുടെ എയ്സ് പായിച്ച സൈന നെഹ്വാളും പത്മഭൂഷണ്‍ പുരസ്കാരത്തില്‍ ആദരണീയരായി. അമ്പെയ്ത്ത് ലോക ഒന്നാം നമ്പറും ലോകകപ്പ് ഫൈനലിസ്റ്റുമായ ദീപിക കുമാരിയെ പത്മശ്രീ പുരസ്കാരത്തിനും തെരഞ്ഞെടുത്തു.
പുരുഷ താരങ്ങളാരെയും പരമോന്നത സിവിലിയന്‍ പുരസ്കാരത്തിന് പരിഗണിച്ചില്ല. 2006ല്‍ പത്മശ്രീയും 2015ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്നയും നേടിയ സാനിയ ആസ്ട്രേലിയന്‍ ഓപണ്‍ വനിതാ ഡബ്ള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നതിനു പിന്നാലെയാണ് പത്മഭൂഷണ്‍ പുരസ്കാര വാര്‍ത്തയത്തെുന്നത്.
കഴിഞ്ഞ സീസണില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം വിംബ്ള്‍ഡണും യു.എസ് ഓപണുമണിഞ്ഞ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണിപ്പോള്‍.
ബാഡ്മിന്‍റണ്‍ വനിതാ സിംഗ്ള്‍സില്‍ ഒന്നാം നമ്പറായിരുന്ന സൈന നെഹ്വാള്‍ ഇക്കഴിഞ്ഞ ജകാര്‍ത്ത ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. 2009ല്‍ അര്‍ജുന അവാര്‍ഡും 2010ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്നയും 2010ല്‍ പത്മശ്രീയും സൈനയെ തേടിയത്തെിയിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരട്ട സ്വര്‍ണമണിഞ്ഞ ദീപിക കുമാരി ഇക്കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ് ടീം ഇനത്തില്‍ വെള്ളി നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.