Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2016 6:06 AM IST Updated On
date_range 18 July 2016 6:29 AM ISTപ്രീമിയര്‍ ഫുട്സാൽ; ഗോവക്ക് തകര്‍പ്പന്‍ ജയം
text_fieldsbookmark_border
ചെന്നൈ: ഫുട്ബാളില്‍നിന്ന് ഫുട്സാലിലേക്ക് മാറിയാലും പ്രതിഭക്ക് ഒട്ടും മാറ്റുകുറഞ്ഞില്ളെന്ന് ബോധ്യപ്പെടുത്തി ബ്രസീലിയന്‍ സൂപ്പര്‍താരം കളംനിറഞ്ഞാടി. അഞ്ച് ഗോള്‍ നേട്ടവുമായി ടീമിനെ മുന്നില്‍നിന്ന് നയിച്ച റൊണാള്‍ഡീന്യോയുടെ മികവില്‍ പ്രീമിയര്‍ ഫുട്സാലില്‍ ഗോവക്ക് ആദ്യ ജയം. മുന്‍ ഇംഗ്ളീഷ് താരം പോള്‍ ഷോള്‍സ് നയിച്ച ബംഗളൂരുവിനെ 7-2ന് തകര്‍ത്താണ് ഗോവ ആവേശവിരുന്നൊരുക്കിയത്. മറ്റൊരു മത്സരത്തില്‍ കൊച്ചി ആതിഥേയരായ ചെന്നൈയെ 4-4ന് സമനിലയില്‍ തളച്ചു. കളിയുടെ മുക്കാല്‍ സമയവും പിന്നില്‍ നിന്നശേഷം ശക്തമായി തിരിച്ചടിച്ചായിരുന്നു കൊച്ചിയുടെ വിലപ്പെട്ട സമനില. ആദ്യ കളിയില്‍ മുംബൈയെയും തോല്പിച്ചിരുന്നു.
ഏഴാം മിനിറ്റില്‍ മോറസിലൂടെ കൊച്ചിയാണ് ലീഡ് നേടിയതെങ്കിലും 10, 12 മിനിറ്റിലെ ഫല്‍കാവോ ഗോളിലൂടെ ചെന്നൈ മുന്നിലത്തെി. സിറിലോ, കാമിലോ എന്നിവര്‍കൂടി സ്കോര്‍ ചെയ്തതോടെ ചെന്നൈ 4-2ന് ജയമുറപ്പിച്ചു. എന്നാല്‍, അവസാന 10 മിനിറ്റില്‍ ചഗുനിയയുടെ ഗോളും മറ്റൊരു പെനാല്‍റ്റിയുമായി കൊച്ചി സമനില പിടിച്ചു. എട്ടു വര്‍ഷത്തിനുശേഷം റൊണാള്‍ഡീന്യോയും ഷോള്‍സും മുഖാമുഖമെന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു ഗോവ-ബംഗളൂരു പോരിന്. ആറാം മിനിറ്റില്‍ വിസ്മയഗോളുമായി തുടക്കമിട്ട റൊണാള്‍ഡീന്യോയുടെ ഒറ്റയാന് പ്രകടനമായിരുന്നു തുടര്‍ന്ന് കണ്ടത്. 40 മിനിറ്റ് അവസാനിക്കുമ്പോഴേക്കും അഞ്ച് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story