അലിയുടെ കൈക്കരുത്ത് ചെന്നൈയും അറിഞ്ഞു
text_fieldsചെന്നൈ: മുഹമ്മദലിയുടെ കൈക്കരുത്ത് അനുഭവിക്കാനുള്ള ഭാഗ്യം മൂന്ന് പതിറ്റാണ്ടുമുമ്പ് ചെന്നൈക്കും ലഭിച്ചു. 1980 ജനുവരി 31ന് നെഹ്റു സ്റ്റേഡിയത്തിലെ ആയിരങ്ങളുടെ ആവേശത്തിനിടെ മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ അമേരിക്കക്കാരന്‍ ജിമ്മി ഏലീസിനെയാണ് അലി നേരിട്ടത്. തമിഴ്നാട് ബോക്സിങ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി എം.ജി.ആറായിരുന്നു മുഖ്യാതിഥി. റിങ്ങില്‍ ഇരുവര്‍ക്കുമൊപ്പം കൈകോര്‍ത്ത് എം.ജി.ആര്‍ നിന്നപ്പോള്‍ ആവേശം അണപൊട്ടി.
ടിക്കറ്റ് ലഭിക്കാതെ സ്റ്റേഡിയത്തിന് പുറത്തും നൂറുകണക്കിനുപേര്‍ തടിച്ചുകൂടി. ഉച്ചഭാഷിണി സ്റ്റേഡിയത്തിന് പുറത്തേക്കും നല്‍കിയാണ് ആവേശം തണുപ്പിച്ചത്. മുംബൈയില്‍നിന്ന് ഭാര്യക്കൊപ്പം ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തിലാണ് അലി ഇറങ്ങിയത്. നീല ഷര്‍ട്ടണിഞ്ഞ് പുറത്തത്തെിയ അലിയെ തുറന്നവാഹനത്തില്‍ ആയിരങ്ങളാണ് സ്വീകരിച്ചത്. താമസമൊരുക്കിയിരുന്ന കണ്ണിമാറ ഹോട്ടലില്‍ വരെ ആരാധകര്‍ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.