മലബാറിന്‍െറ മനസ്സില്‍ മായാതെ അലി
text_fieldsകോഴിക്കോട്: 1989 ഡിസംബര്‍ 30 ശനിയാഴ്ച. കരിപ്പൂര്‍ വിമാനത്താവളത്തിനു മുന്നില്‍ എന്തെന്നില്ലാത്ത ഒരാള്‍ക്കൂട്ടം. കേട്ടറിഞ്ഞു മാത്രം പരിചയമുള്ള, ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലി ക്ളേയെ നേരില്‍ കാണാനാണ് അതിരാവിലെ തന്നെ ജനം കരിപ്പൂരിലേക്ക് ഒഴുകിയത്. നിമിഷങ്ങള്‍ക്കകം ഭാര്യ ലോണിയക്കും മകന്‍ ജാബിര്‍ ഇബ്നു സുല്‍ത്താനുമൊപ്പം ഇദ്ദേഹം പുറത്തത്തെി. ആര്‍പ്പുവിളികള്‍ക്കു നടുവില്‍ ഇതിഹാസതാരത്തിന് കേരളത്തില്‍ ലഭിച്ചത് ഉജ്വല വരവേല്‍പ്പ്. 25 കാറുകളുടെ അകമ്പടിയില്‍ ഘോഷയാത്രയായി താരം കോഴിക്കോട്ടത്തെി.
എം.ഇ.എസ് സില്‍വര്‍ ജൂബിലി ആഘോഷത്തിനായിരുന്നു വരവ്. മാനാഞ്ചിറ മൈതാനത്ത് നടന്ന ജൂബിലി ആഘോഷത്തിലെ മിന്നും താരം അലി മാത്രമായിരുന്നു. വിവിധ ജില്ലകളില്‍നിന്നായി കാല്‍ലക്ഷത്തോളം പേരാണ് പരിപാടിക്കത്തെിയത്. വലിയ പ്രസംഗമൊന്നും നടത്തിയില്ളെങ്കിലും അദ്ദേഹം സൃഷ്ടിച്ച ആരവം അവിസ്മരണീയമായിരുന്നുവെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ ഓര്‍ക്കുന്നു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി കെ.പി. ഉണ്ണികൃഷ്ണന്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ജസ്റ്റിസ് ഫാത്തിമ ബീവി, റാബിത്ത അസി. ജനറല്‍ സെക്രട്ടറി അമീന്‍ അക്കീല്‍ അത്താസ്, ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ തുടങ്ങിയ പ്രഗല്ഭരുടെ നിരയാണ് സ്റ്റേജില്‍. എം.ഇ.എസ് രൂപവത്കരിക്കപ്പെട്ടതും താന്‍ ഇസ്ലാമിലേക്ക് വന്നതും 1964 ആയത് യാദൃച്ഛികം മാത്രമാണെന്നും പ്രസംഗത്തില്‍ മുഹമ്മദലി ക്ളേ പറഞ്ഞു. ഷികാഗോയില്‍നിന്ന് എത്തിയത് നിങ്ങളെ കാണാനാണെന്നു പറഞ്ഞത് കൈയടിയോടെയാണ് സദസ്സ് എതിരേറ്റത്.
ജെ.ഡി.ടി സെക്രട്ടറിയും എം.ഇ.എസ് ട്രഷററുമായിരുന്ന കെ.പി. ഹസന്‍ ഹാജിയാണ് ഇദ്ദേഹത്തെ കോഴിക്കോട്ടേക്ക് ക്ഷണിച്ചത്. ഹജ്ജ് കര്‍മത്തിനിടെയാണ് അമേരിക്കയില്‍നിന്നത്തെിയ മുഹമ്മദലിയെ പരിചയപ്പെട്ടതെന്ന് ഹസന്‍ ഹാജിയുടെ മകന്‍ ഹിഷാം ഹസന്‍ ഓര്‍ക്കുന്നു. ജെ.ഡി.ടി കാമ്പസില്‍ അനാഥ കുട്ടികളോടൊപ്പം ഏറെനേരം ചെലവഴിച്ചു. ശേഷം വെള്ളിമാട്കുന്നിലെ ‘മാധ്യമം’ ഹെഡ് ഓഫിസിലത്തെി. മാധ്യമം സാരഥികളായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവര്‍ സ്വീകരിച്ചു. കാലിക്കറ്റ് പ്രസ് ക്ളബിന്‍െറ മീറ്റ് ദ പ്രസിലും ഇദ്ദേഹം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.