ആദ്യജയം നേടിയ വേദിയില്‍ അലിക്ക് യാത്രാമൊഴി
text_fieldsലൂയിവില്ളെ: ശനിയാഴ്ച അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായ ജനാസ നമസ്കാരം വ്യാഴാഴ്ച.
ഇസ്ലാമികാചാര പ്രകാരമുള്ള പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കാളിയാവാന്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ജോര്‍ഡന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഉള്‍പ്പെടെയുള്ള ലോകനായകര്‍ എത്തുമെന്ന് അലിയുടെ കുടുംബ വക്താവ് ബോബ് ഗണ്ണല്‍ അറിയിച്ചു. പ്രഫഷനല്‍ ബോക്സിങ് റിങ്ങില്‍ അലി ആദ്യ ജയം നേടിയ ലൂയി വില്ലയിലെ ഫ്രീഡം ഹാളാവും പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് വേദിയാവുക. 18,000ത്തിലേറെ പേര്‍ക്ക് ഇരിപ്പിട സൗകര്യത്തോടെയുള്ളതാണ് വേദി. പത്തു വര്‍ഷം മുമ്പേ അലി തന്നെ തീരുമാനിച്ച പ്രകാരമാണ് ചടങ്ങ് ആസൂത്രണം ചെയ്തതെന്ന് കുടുംബ വക്താവ് അറിയിച്ചു. നേരത്തെ സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനിച്ചതെങ്കിലും എല്ലാവര്‍ക്കും പ്രവേശം അനുവദിക്കുമെന്ന് കുടുംബവൃത്തങ്ങള്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച അന്ത്യയാത്രയാവുന്ന ബോക്സിങ് ഇതിഹാസത്തിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തും. ബോളിവുഡ് താരങ്ങള്‍, രാഷ്ട്രനേതാക്കള്‍, വിവിധ മതനേതാക്കള്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.