സ്വന്തം ശവസംസ്കാര ചടങ്ങുകളെ പറ്റി നേരത്തേ അലി എഴുതിവെച്ചിരുന്നു
text_fieldsലൂയിവില്ലെ: ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി സ്വന്തം ശവസംസ്കാര ചടങ്ങുകൾ എങ്ങനെ നടത്തണമെന്നതിനെപറ്റി വർഷങ്ങൾക്ക് മുമ്പ് തന്നെ എഴുതിവെച്ചിരുന്നതായി റിപ്പോർട്ട്. അലിയുടെ കുടുംബ വക്താവ് ബോബ് ഗണ്ണലാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഒരു ദശാബ്ദം മുമ്പ് തന്നെ അലി ഇക്കാര്യം ആരംഭിച്ചിരുന്നു. ഇതു ഞാൻ കാണാൻ ആഗ്രഹിക്കുന്നു, ഇത്തരത്തിലൊരു ചടങ്ങാണ് ഞാനിഷ്ടപ്പെടുന്നത്. ധാരാളം ജനങ്ങളുടെ ബഹുമാനവും ആശീർവാദവും എനിക്ക് ലഭിക്കാനായി അവസരമൊരുക്കണം'- അലിയുടെ വാക്കുകളാണിവ. ഇസ്ലാമിക ആചാരമനുസരിച്ച് സംസ്കാരം നടത്തണമെന്ന് അലി ആവശ്യപ്പെട്ടിരുന്നു, അതേസമയം സർവമതങ്ങളുടെ പ്രാർത്ഥനയും ചടങ്ങിൽ വേണം. ലൂയി വില്ല, കെന്റക്കി നഗരങ്ങളിൽ തനിക്കായി സ്മാരകങ്ങൾ തയ്യാറാക്കുന്നതിനെ സംബന്ധിച്ചും അലി നിർദേശിച്ചിരുന്നു. വെള്ളിയാഴ്ചത്തെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച് പൂർണമായ കാര്യങ്ങൾ സംഘാടകർ പുറത്തുവിട്ടിട്ടില്ല. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, നടനും ഹാസ്യതാരവുമായ ബില്ലി ക്രിസ്റ്റൽ, പത്രപ്രവർത്തകൻ ബ്രയൻറ് ഡേവിഡ് ഗുംബെൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
വിലാപയാത്രയായി മുഹമ്മദ് അലിയുടെ മൃതദേഹം കെന്‍റക്കിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇടംവലം ചേര്‍ന്ന് മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ ലീനക്സ് ലൂയിസും നടൻ വില്‍ സ്മിത്തുമുണ്ടാകും. 2001ല്‍ പുറത്തിറങ്ങിയ അലി എന്ന സിനിമയില്‍ മുഹമ്മദ് അലിയുടെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് വില്‍ സ്മിത്ത് ആയിരുന്നു. 1999ലാണ് ലൂയിസ് ലോകചാമ്പ്യന്‍ പട്ടം അണിഞ്ഞത്. ഇതിന് പിന്നാലെ ലൂയിസിനെ 1999ലെ ഏറ്റവും മികച്ച കായിക താരമായി ബി.ബി.സി തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷം തന്നെയാണ് അലിയെ നൂറ്റാണ്ടിന്‍െറ താരമായി തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.