ഇതിഹാസം ചരിത്രമായി
text_fieldsലൂയിവില്ലെ(യു.എസ്): ബോക്സിങ് റിങ്ങിലും ലോക രാഷ്ട്രീയത്തിലും അവിസ്മരണീയ ഇടിനാദം തീര്‍ത്ത് യാത്രയായ ഇതിഹാസ പുരുഷന്‍ മുഹമ്മദ് അലിക്ക് ലോകം വിടചൊല്ലി. ജന്മനാടായ കെന്‍റകിയിലെ ലൂയിവില്ലയിലാണ് ജൂണ്‍ മൂന്നിന് അന്തരിച്ച അലിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. പതിനാലായിരത്തിലധികം പേര്‍ പങ്കെടുത്ത ജനാസ നമസ്കാരത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കാനഡയില്‍നിന്നുമെല്ലാം ആയിരക്കണക്കിന് ആളുകളാണ് ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
രാജ്യത്തലവന്മാരും പ്രമുഖ വ്യക്തിത്വങ്ങളുമടങ്ങുന്നവരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച കേവ് ഹില്‍ സെമിത്തേരിയിലാണ് ഖബറടക്കം നടന്നത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രണ്ടുമണിക്കൂറോളം സമയമെടുത്താണ് അവസാനിച്ചത്. ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത്, മുന്‍ ബോക്സിങ് ചാമ്പ്യന്‍ ലെനോക്സ് ലൂയിസ് എന്നിവര്‍ക്കൊപ്പം മുഹമ്മദ് അലിയുടെ ആറ് അടുത്ത ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം വഹിച്ചത്.
അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റണ്‍, സിനിമാതാരം ബില്ലി ക്രിസ്റ്റല്‍, മാല്‍കം എക്സിന്‍െറ മകള്‍ അതല്ല ശഹബാസ്, മുഹമ്മദ് അലിയുടെ ഭാര്യ ലോണി, മക്കളായ മര്‍യം, റശീദ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ച് സംസാരിച്ചു.തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ജോര്‍ഡന്‍ രാജാവ് അബ്ദുല്ല, ഗായകന്‍ യൂസുഫുല്‍ ഇസ്ലാം തുടങ്ങിയ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. കുടുംബപരമായ കാരണങ്ങളാല്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ചടങ്ങിനത്തെിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.