ദേശീയ ബീച്ച് വോളി: കേരള ടീമുകള്‍ക്ക് ജയം
text_fieldsകോഴിക്കോട്: 16ാമത് ദേശീയ ബീച്ച് വോളിബാള്‍ ചാമ്പ്യന്‍ഷിപ് കോഴിക്കോട് ബീച്ചില്‍ തുടങ്ങി. കേരളത്തിന്‍െറ പുരുഷ-വനിതാ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ജയം സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ അന്തര്‍ദേശീയ താരമായ കിഷോര്‍കുമാര്‍, കസ്റ്റംസിന്‍െറ താരം പി.പി. സുനില്‍കുമാര്‍ എന്നിവരടങ്ങിയ കേരളത്തിന്‍െറ രണ്ടാം ടീം ഉത്തരാഖണ്ഡിന്‍െറ ചന്ദന്‍, ചന്ദ്ര എന്നിവരടങ്ങിയ ടീമിനെ പരാജയപ്പെടുത്തി. സ്കോര്‍: 21-5, 21-8. വനിതാ വിഭാഗത്തില്‍ കേരളത്തിന്‍െറ ഒന്നാം ടീമും തെലങ്കാനയുടെ രണ്ടാം ടീമും തമ്മില്‍ നടന്ന മത്സരത്തില്‍ കേരളം വിജയിച്ചു. കേരളത്തിന്‍െറ കെ.പി. ആതിരയും മേരി അമിഷയും ചേര്‍ന്ന് 21-10, 21-10 എന്ന സ്കോറിനാണ് തെലങ്കാനയുടെ ഗായത്രിയും സിരിഷയും ഉള്‍പ്പെട്ട ടീമിനെ പരാജയപ്പെടുത്തിയത്. പുരുഷ -വനിതാ മത്സരങ്ങളില്‍ ആന്ധ്രപ്രദേശ് ടീം ആദ്യ റൗണ്ട് മത്സരത്തില്‍ ജയിച്ചു. പുരുഷവിഭാഗത്തില്‍ ദേശീയതാരങ്ങളായ അബ്ദുല്‍റഹീമും സേതുവും ഉള്‍പ്പെട്ട കേരളത്തിന്‍െറ ഒന്നാം ടീം നേരിട്ടുള്ള സെറ്റുകള്‍ക്ക് ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തി. സ്കോര്‍-21-5, 21-6. മറ്റൊരു മത്സരത്തില്‍ കേരളത്തിന്‍െറ നാലാം ടീമായ ചേളന്നൂര്‍ എസ്.എന്‍.കോളജ് താരങ്ങളായ പി. രാജേഷും അശ്വിന്‍ രാജും നേരിട്ടുള്ള സെറ്റുകള്‍ക്ക് തെലങ്കാനയോട് പരാജയപ്പെട്ടു. സ്കോര്‍: 21-8, 21-17. കേരളത്തിന്‍െറ മൂന്നാം ടീമായ ജിതേഷ്കുമാര്‍-മുഹമ്മദ് സലീം സഖ്യം ആന്ധ്രപ്രദേശിനോടും തോറ്റു. സ്കോര്‍: 22-20, 21-6. വനിതാവിഭാഗത്തില്‍ കേരളത്തിന്‍െറ മൂന്നാം ടീം അപര്‍ണ എബ്രഹാം-സ്നേഹ പ്രഭ സഖ്യം ഛത്തിസ്ഗഢിനെ പരാജയപ്പെടുത്തി. സ്കോര്‍: 21-15, 21-6. കേരളത്തിന്‍െറ നാലാം ടീം അനുഷ-നീതു സഖ്യം മഹാരാഷ്ട്രയോടും പരാജയപ്പെട്ടു. സ്കോര്‍: 21-13, 21-18. ബീച്ച് അക്കാദമിയും സംസ്ഥാന-ജില്ലാ വോളിബാള്‍ അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ 24 പുരുഷ ടീമും 14 വനിതാ ടീമുമാണ് മത്സരിക്കുന്നത്. ചാമ്പ്യന്‍ഷിപ് വ്യവസായി ആലുങ്കല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.