ആനന്ദിന് 30 വര്‍ഷത്തിനിടെ ഇന്ത്യയിലെ ഒന്നാം റാങ്ക് നഷ്ടം
text_fieldsമോസ്കോ: ലോക ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സനെ നേരിടാനുള്ള താരത്തെ കണ്ടത്തെുന്ന കാന്‍ഡിഡേറ്റ്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ നാലാം റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തോല്‍വി. റഷ്യയുടെ സെര്‍ജി കര്‍യാക്കിനാണ് ആനന്ദിനെ തറപറ്റിച്ചത്. ഈ തോല്‍വി ആനന്ദിന് നഷ്ടമാക്കിയത് 30 വര്‍ഷമായി സ്വന്തമാക്കിവെച്ചിരുന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ റാങ്കിങ് കൂടിയാണ്. 2763 എലോ റേറ്റിങ്ങുള്ള ആനന്ദിന് മുന്നില്‍ 2763.3 എലോ റേറ്റിങ്ങോടെ പി. ഹരികൃഷ്ണ ഒന്നാം സ്ഥാനത്തത്തെി. ജയത്തോടെ കാന്‍ഡിഡേറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് പോയന്‍റുമായി റഷ്യന്‍ താരം ഒറ്റക്ക് മുന്നിലത്തെി. രണ്ട് പോയന്‍റുള്ള ആനന്ദ് മറ്റ് മൂന്നു പേര്‍ക്കൊപ്പം മൂന്നാമതാണ്. 2002ലെ ലോകകപ്പില്‍ ജേതാവായ കര്‍യാക്കിന്‍ 26 മത്സരം ആനന്ദിനെതിരെ കളിച്ചിട്ടുണ്ടെങ്കിലും ജയിക്കുന്നത് ആദ്യമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.