ഗുസ്തി യോഗ്യതാ വിവാദം: ഫെഡറേഷന്‍ വിശദീകരണം നല്‍കണമെന്ന് കോടതി
text_fieldsന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിനുള്ള 74 കിലോ വിഭാഗം ഗുസ്തിയില്‍ യോഗ്യത നിര്‍ണയിക്കുന്നതിനായി ട്രയല്‍സ് നടത്തണമെന്ന സുശീല്‍കുമാറിന്‍െറ ഹരജിയില്‍ ഡല്‍ഹി ഹൈകോടതി റെസ്ലിങ് ഫെഡറേഷന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. വിഷയത്തില്‍ കേന്ദ്ര കായിക മന്ത്രാലയത്തോടും റെസ്ലിങ് ഫെഡറേഷനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ഫെഡറേഷന്‍ പ്രസിഡന്‍റ്, സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, നാലംഗ പരിശീലക സംഘം തുടങ്ങിയവര്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് മന്‍മോഹന്‍ നേതൃത്വം നല്‍കുന്ന ബെഞ്ചാണ് സുശീലിന്‍െറ ഹരജി പരിഗണിച്ചത്. കൂടുതല്‍ വാദംകേള്‍ക്കുന്നതിനായി കേസ് മേയ് 27ലേക്ക് മാറ്റിവെച്ചതായും കോടതി അറിയിച്ചു. സുശീല്‍കുമാര്‍ നേരിട്ട് കോടതിയില്‍ ഹാജരായി. കഴിഞ്ഞ വര്‍ഷം ഗുസ്തി ചാമ്പ്യന്‍ഷിപ് സമയത്ത് പരിക്കുകാരണം തനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ളെന്നും അതുകൊണ്ടാണ് നര്‍സിങ് യാദവ് വെങ്കലമെഡല്‍ നേടി യോഗ്യത ഉറപ്പിച്ചതെന്നും സുശീല്‍കുമാര്‍ കോടതിയില്‍ പറഞ്ഞു.
ഗുസ്തി താരങ്ങള്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നതിനായി സര്‍ക്കാര്‍ പദ്ധതി പ്രകാരം പരിശീലനത്തിന് നല്‍കുന്ന ഫണ്ട് തനിക്കും ലഭിക്കുന്നുണ്ടെന്നും സുശീല്‍കുമാര്‍ പറഞ്ഞു.
നര്‍സിങ് യാദവ് യോഗ്യത ഉറപ്പിച്ച ശേഷവും ഫണ്ട് ലഭിക്കുന്നുണ്ട്. ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിന് എനിക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ മറുപടി ഫെഡറേഷന്‍ നല്‍കുന്നില്ല. സെലക്ഷന്‍ ട്രയല്‍സ് നടത്തിയാല്‍ ഞാന്‍ പാഴാക്കില്ല. എന്നാല്‍, നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഫെഡറേഷന്‍ തയാറാകുന്നില്ളെന്നും സുശീല്‍കുമാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സുശീല്‍കുമാര്‍ 66 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടിയിരുന്നതെന്നും അവസാന സമയം 74 കിലോ വിഭാഗത്തിലേക്ക് മാറുകയായിരുന്നുവെന്നും ഫെഡറേഷനുവേണ്ടി അഭിഭാഷകന്‍ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.