ഒളിമ്പ്യന്മാര്‍ക്ക് ആത്മവിശ്വാസവുമായി സചിന്‍
text_fieldsന്യൂഡല്‍ഹി: ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യന്‍ ഗുസ്തിസംഘത്തിന് വിജയാശംസകളുമായി സചിനത്തെി. ഒളിമ്പിക്സ് യോഗ്യതനേടിയ നര്‍സിങ് യാദവ്, വിനേഷ് ഫൊഗാട്ട്, ബബിത കുമാരി, സാക്ഷിമാലിക്, രവീന്ദര്‍ ഖത്രി, ഹര്‍ദീപ് എന്നിവരെ സന്ദര്‍ശിച്ച സചിന്‍ ടെണ്ടുല്‍കര്‍, താരങ്ങളുമായി രണ്ടുമണിക്കൂറോളം സംസാരിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് സചിന്‍ പുറത്തുവിട്ടത്. താരങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും വിജയാശംസകള്‍ നേരാനുമായിരുന്നു സന്ദര്‍ശനമെന്ന് മാസ്റ്റര്‍ബ്ളാസ്റ്റര്‍ പറഞ്ഞു. സചിന്‍െറ സാന്നിധ്യവും വാക്കുകളും ഒളിമ്പിക്സിനൊരുങ്ങുന്ന ടീമിന് വലിയ ഊര്‍ജം നല്‍കിയെന്ന് വനിതാ ടീം കോച്ച് കുല്‍ദീപ് സിങ് പറഞ്ഞു. സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചും സമ്മര്‍ദങ്ങള്‍ മറികടക്കാന്‍ മന$ശാസ്ത്രജ്ഞനെപ്പോലെ ഉപദേശം നല്‍കിയുമാണ് മണിക്കൂറുകള്‍ ചെലവിട്ടത്. സ്വന്തം പോരായ്മകള്‍ എങ്ങനെ മറച്ചുവെക്കണമെന്നും എതിരാളിയുടെ ബലഹീനത തുറന്നുകാണിക്കേണ്ടത് എങ്ങനെയെന്നും സചിന്‍ താരങ്ങള്‍ക്ക് പറഞ്ഞുകൊടുത്തുവെന്ന് -കുല്‍ദീപ് സിങ് പറഞ്ഞു. ഇന്ത്യയുടെ ഒളിമ്പിക്സ് അംബാസഡറായാണ് സചിന്‍െറ സന്ദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.