സംസ്ഥാന സീനിയര്‍ ചെസ്; അര്‍ജുന്‍ ചാമ്പ്യന്‍
text_fieldsതലശ്ശേരി: സംസ്ഥാന സീനിയര്‍ ഫിഡെ റെയ്റ്റഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടിന്‍െറ കെ. അര്‍ജുന്‍ ഒമ്പത് റൗണ്ടില്‍ എട്ട് പോയന്‍റുകള്‍ നേടി ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്. ജോയ് ആന്‍റണി (എറണാകുളം), ലക്ഷ്മീ നാരായണന്‍ (കോഴിക്കോട്), ചന്ദര്‍ രാജു (എറണാകുളം) എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി. ഇവര്‍ നാഷനല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രതിനിധാനം ചെയ്യും. മികച്ച കണ്ണൂര്‍ ജില്ലാ താരമായി ഡോ. കെ.വി. ദേവദാസിനെ തെരഞ്ഞെടുത്തു. നിയുക്ത എം.എല്‍.എ അഡ്വ. എ.എന്‍. ഷംസീര്‍ സമ്മാനദാനം നിര്‍വഹിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. രാജേഷ് നാട്ടകം, കെ. വിനയരാജ്, ഡിവൈ.എസ്.പി വി.എന്‍. വിശ്വനാഥ്, ഡോ. പി.ടി. ജോസഫ്, സി. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് ആര്‍ബിറ്റര്‍ എം. എഫ്രേം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി. മോഹനന്‍ സ്വാഗതവും കെ. സനില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.