Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഏഷ്യൻ വോളിയിൽ...

ഏഷ്യൻ വോളിയിൽ ‘ബ്ലോക്കി’ല്ലാതെ അനഘയുടെ സർവ്​

text_fields
bookmark_border
ഏഷ്യൻ വോളിയിൽ ‘ബ്ലോക്കി’ല്ലാതെ അനഘയുടെ സർവ്​
cancel
കണ്ണൂർ: തായ്​ലൻഡിൽ കഴിഞ്ഞദിവസം സമാപിച്ച ഏഷ്യൻ വോളിയിൽ കണ്ണൂർ സ്വ​േ​ദശിക്ക്​ മിന്നുന്ന നേട്ടം. ടൂർണ​െമൻറിൽ ബെസ്​റ്റ്​ ബ്ലോക്കറായാണ്​ ഇരിട്ടി സ്വദേശിനിയായ അനഘ രാധാകൃഷ്​ണൻ തെരഞ്ഞെടുക്കപ്പെട്ടത്​. കണ്ണൂർ സ്​പോർട്​സ്​ ഡിവിഷനിൽനിന്ന്​ അണ്ടർ 17 വനിത വോളിബാൾ ടീമിലിടം നേടിയപ്പോഴും 10ാം ക്ലാസ്​ വിദ്യാർഥിനിയായ അനഘക്ക്​ പേടി മാറിയിരുന്നില്ല. എന്നാൽ, അന്താരാഷ്​ട്ര മത്സരത്തിൽ മികച്ച നേട്ടം സ്വന്തമാക്കിയതോടെ പേടി മാറി കളി ആസ്വദിക്കാനാരംഭിച്ചതായി കോച്ച്​ ജിനി വർഗീസി​​െൻറ സാക്ഷ്യപ്പെടുത്തൽ.  

എട്ടാംക്ലാസ്​ മുതലാണ്​ കണ്ണൂർ സ്​പോർട്​സ്​ ഡിവിഷനിൽ അനഘയെത്തുന്നത്​. അതുവരെ അത്​ലറ്റിക്​സിൽ മത്സരിച്ച പരിചയംവെച്ചാണ്​ കണ്ണൂരിലെത്തിയതെന്ന്​ കണ്ണൂർ പ്രസ്​ക്ലബി​​െൻറ ‘മീറ്റ്​ ദി ​െപ്ലയറി’​ൽ അനഘ പറഞ്ഞു. അന്ന്​ പരിശീലകനായിരുന്ന അമീറുദ്ദീനാണ്​ വോളിയിലേക്ക്​ വഴിതിരിച്ചുവിട്ടത്​. ഇത്തവണ ഇന്ത്യൻ ടീമിലിടം നേടിയപ്പോൾ സാധാരണ കളിക്കു​േമ്പാഴുണ്ടാവാറുള്ള പേടി വർധിച്ചു. എന്നാൽ, കളിച്ചുതുടങ്ങിയതോ​െട ടീമിനൊപ്പം ഇഴുകിച്ചേരാനായി. ഉയരം കൂടിയതിനെക്കുറിച്ച്​ എപ്പോഴും പരാതിപ്പെട്ടിരുന്ന താൻ ഇന്ത്യൻ ക്യാമ്പിലെത്തിയ​േപ്പാൾ ചെറിയ കുട്ടിയായി. മറ്റുള്ളവരെക്കാൾ ഉയരം കുറവായിരുന്നു തനിക്ക്​. തായ്​ലൻഡ്​ യാത്രക്ക്​ പാസ്​പോർട്ടില്ലാതെ കുഴങ്ങിയ സമയത്ത്​ ഒറ്റദിവസംകൊണ്ട്​ ജില്ല പൊലീസ്​ മേധാവി ജി. ശിവവിക്രം ഇടപെട്ടാണ്​ ശരിയാക്കിത്തന്നത്​ -അനഘ നന്ദിയോടെ ഒാർമിച്ചു.

ഉയരമുണ്ടായിട്ടും കളിക്കാൻ മടിച്ചിരുന്ന അനഘയെ കഴിഞ്ഞവർഷം മുതൽ ജിനി വർഗീസാണ്​ പരിശീലിപ്പിക്കുന്നത്​. പറയുന്നത്​ അതുപോലെ അനുസരിക്കുന്ന സ്വഭാവക്കാരിയാണ്​ അനഘ. അതാണ്​ ടീമിലെത്തിച്ചതെന്നും പരിശീലക പറഞ്ഞു. ഇരിട്ടി ഉളിക്കൽ മട്ടങ്ങോടൻ വീട്ടിൽ രാധാകൃഷ്​ണൻ-സാവിത്രി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്​ അനഘ.ബെസ്​റ്റ്​ ബ്ലോക്കർ നേട്ടത്തോടെ അന്താരാഷ്​ട്രതലത്തിൽ മികച്ച പ്രകടനം കാഴ്​ചവെച്ച അനഘ ജില്ലയുടെ അഭിമാനമാണെന്ന്​ സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറ്​ ഒ.കെ. വിനീഷ്​ പറഞ്ഞു. അണ്ടർ 17 ക്യാമ്പിൽ അനഘ മിന്നും പ്രകടനം കാഴ്​ചവെച്ച്​ തിരിച്ചുവന്നപ്പോൾ അണ്ടർ 19 ക്യാമ്പിലേക്ക്​ കണ്ണൂർ സ്​പോർട്​സ്​ ഡിവിഷനിലെ അഭിരാമി അടുത്തയാഴ്​ച പോകാനിരിക്കുകയാണ്​. ഇടവേളക്കുശേഷമാണ്​ സ്​പോർട്​സ്​ ഡിവിഷനിലെ താരങ്ങൾ ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyballmalayalam newssports newsanagha radhakrishnan
News Summary - anagha radhakrishnan- Sports news
Next Story